സ്വീഡനിലെ പുതിയ സർക്കാർ മൈഗ്രേഷൻ നയത്തിൽ എങ്ങനെയുള്ള ഭേദഗതി വരുത്താനാണ് ആഗ്രഹിക്കുന്നത്? Tidö ഉടമ്പടി എന്നറിയപ്പെടുന്ന വലത് ബ്ലോക്കിൻ്റെ സഖ്യ കരാറിൽ കർശനമായ വർക്ക് പെർമിറ്റ് അപേക്ഷ സമ്പ്രദായം,പൗരത്വം ലഭിക്കുന്നതിനുള്ള ദൈർഘ്യമേറിയ യോഗ്യതാ കാലയളവ്,സ്ഥിര താമസം നിർത്തലാക്കൽ എന്നിവ പരാമർശിക്കുന്നു. അടുത്ത നാല് വർഷത്തേക്കുള്ള ബ്ലോക്കിൻ്റെ നയങ്ങൾ കരാറിൽ വിശദമാക്കുന്നു.
ഈ മാറ്റങ്ങൾ എപ്പോൾ പ്രാബല്യത്തിൽ വരും?
ചുരുക്കത്തിൽ പറയുകയാണെങ്കിൽ “ഒരുപക്ഷേ ഏതാനും വർഷങ്ങൾ, പക്ഷേ ഞങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയില്ല”. ഈ ചോദ്യത്തിനുള്ള ദീർഘമായ ഉത്തരത്തിന് സ്വീഡിഷ് നിയമനിർമ്മാണ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അൽപ്പം വിശദീകരണം ആവശ്യമാണ്. സ്വീഡനിൽ ഒരു പുതിയ നിയമം എങ്ങനെ നിർമ്മിക്കപ്പെടുന്നു- ആദ്യം, ഒരു നിയമം പാർലമെന്റിൽ വോട്ടുചെയ്യുന്നതിന് മുമ്പ് ആറ് ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. നിർദ്ദേശം, അന്വേഷണം, അന്തിമ അന്വേഷണ റിപ്പോർട്ട്, കൺസൾട്ടേഷൻ, കരട് ബിൽ ഘട്ടങ്ങൾ ഇവയാണ്, അതിനുശേഷം ബില്ലുകൾ കൗൺസിൽ ഓൺ ലെജിസ്ലേഷൻ പരിശോധിച്ച് പൊരുത്തപ്പെടുത്തേണ്ടതുണ്ട്.
ഓരോ പ്രക്രിയയും പ്രശ്നത്തെ ആശ്രയിച്ച് വളരെയധികം സമയമെടുക്കുന്നു. എന്നാൽ പൊതുവേ, ഒരു നിയമം പാർലമെന്റിൽ വോട്ട് ചെയ്യപ്പെടുന്നതിന് ഏകദേശം രണ്ട് വർഷമെടുക്കും, അതിനാൽ 2024 അവസാനത്തോടെ ഈ നിയമങ്ങൾ പാർലമെന്റിൽ വോട്ടെടുപ്പിൽ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ചില നിയമങ്ങൾക്ക് കൂടുതൽ സമയമെടുക്കും. നിലവിലെ ഉത്തരവ് കാലയളവിനുള്ളിൽ തങ്ങളുടെ നയത്തിൻ്റെ ഭൂരിഭാഗവും നേടാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ടിഡോ കരാറിന് പിന്നിലെ വലതുപക്ഷ ഗ്രൂപ്പിലെ കക്ഷികൾ അറിയിച്ചു. അതായത് 2026 സെപ്റ്റംബറിലെ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഈ നിർദ്ദേശങ്ങൾ നിയമമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
എൻ്റെ പൗരത്വമോ പെർമെനെന്റ് റെസിഡൻസിയോ റദ്ദാക്കപ്പെടുമോ?
നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരിക്കൽ നിങ്ങൾക്ക് പൗരത്വം ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് നഷ്ടപ്പെടാനുള്ള സാധ്യതയില്ല. എന്നാൽ പുതിയ നയം പ്രകാരം നിങ്ങളുടെ പൗരത്വം എടുത്തുകളയുന്നത് ചില സാധ്യതകൾ ഉണ്ട്
- നിങ്ങൾക്ക് ഇരട്ട പൗരത്വം ഉണ്ടെങ്കിൽ.
- നിങ്ങൾ “സിസ്റ്റത്തെ-ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ” ചെയ്യുകയാണെങ്കിൽ.
- വഞ്ചനാപരമായതോ തെറ്റായതായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ സ്വീഡിഷ് പൗരത്വം അനുവദിച്ചതെങ്കിൽ.
പെർമെനെന്റ് റെസിഡൻസിയുടെ നിയമങ്ങൾ വ്യക്തമല്ല, കൂടാതെ നിങ്ങൾക്ക് ഏത് തരത്തിലുള്ള പെർമെനെന്റ് റെസിഡൻസിയാണുള്ളത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
സ്വീഡനിലെ എല്ലാ കുടിയേറ്റക്കാർക്കും അതോ അഭയം തേടുന്നവർക്കു മാത്രമാണോ സ്ഥിരതാമസാവകാശം വേണ്ടെന്ന് വയ്ക്കുന്നത് എന്ന കാര്യത്തിൽ Tidö ഉടമ്പടിയിൽ വ്യക്തതയില്ല, എന്നാൽ നിലവിലെ സ്ഥിരതാമസക്കാർക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള വാചകം ഇങ്ങനെ പറയുന്നു: “നിലവിലെ സ്ഥിര താമസക്കാർക്കുള്ള സാഹചര്യങ്ങൾ അന്വേഷണവിധേയമാക്കും.
എനിക്ക് എൻ്റെ വർക്ക് പെർമിറ്റ് നഷ്ടപ്പെടുമോ?
വർക്ക് പെർമിറ്റിനുള്ള മിനിമം വേതനം സ്വീഡനിലെ ശരാശരി ശമ്പളത്തിൻ്റെ നിലവാരത്തിലേക്ക് ഉയർത്താൻ പുതിയ സഖ്യ സർക്കാർ ആഗ്രഹിക്കുന്നു. എന്നാൽ ഈ നിയമങ്ങൾ പാസാക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വീഡനിൽ ഒരേ സമയം രണ്ട് വർഷത്തേക്ക് വർക്ക് പെർമിറ്റുകൾ നൽകുന്നത്, അതായത് ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിങ്ങളുടെ നിലവിലെ വർക്ക് പെർമിറ്റ് മിക്കവാറും തീർന്നുപോകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിങ്ങൾ അത് പുതുക്കുമ്പോൾ പുതിയ നിർദ്ദേശങ്ങൾ നിങ്ങളുടെ അടുത്ത വർക്ക് പെർമിറ്റിനെ എങ്ങനെ ബാധിക്കുന്നു എന്നത് കാത്തിരുന്നു തന്നെ അറിയാൻ കഴിയുകയുള്ളൂ .
പൗരത്വത്തിനായുള്ള അപേക്ഷകർ അപേക്ഷിച്ചപ്പോൾ നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി പൗരത്വത്തിന് യോഗ്യത നേടിയിട്ടും അവരുടെ അപേക്ഷകൾ നിരസിക്കപ്പെടുമോ? റസിഡൻസി ആവശ്യകതകൾ നിറവേറ്റുന്ന വ്യവസ്ഥയിൽ അവരുടെ അപേക്ഷകൾ അംഗീകരിക്കപ്പെടുമോ? പുതിയ പൗരത്വ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് വരെ അപേക്ഷകൾ താൽക്കാലികമായി നിർത്തുമോ? ഇതിനൊന്നും ഇതുവരെ വ്യക്തമായ ഉത്തരമില്ല .നിങ്ങൾ ഒരു സ്വീഡിഷ് പൗരനാകാൻ ആഗ്രഹിക്കുkayum നിയമങ്ങൾ കൂടുതൽ നിയന്ത്രണവിധേയമാകുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, നിങ്ങൾ എത്രയും വേഗം അപേക്ഷിക്കുന്നത് ഒരു നല്ല ആശയമായിരിക്കും.