ഉഷ്ണമേഖല പ്രദേശത്തുനിന്ന് വരുന്ന നമുക്ക് നോർഡിക്കിലെ കാലാവസ്ഥയുമായി എങ്ങനെ പൊരുത്തപ്പെടാം, ഒരു യഥാർത്ഥ സ്കാന്ഡിനേവിയനെ പോലെ തണുപ്പ് ആസ്വദിക്കുന്നതിനുള്ള അഞ്ച് നുറുങ്ങുകൾ നിങ്ങളുമായി ഇന്ന് നോർഡിക് മലയാളി ഇന്ന് പങ്കു വെയ്ക്കുന്നു . നോർഡിക് രാജ്യങ്ങളിലെ ഭൂരിഭാഗവും മഞ്ഞു മൂടും എന്നതിനാൽ വരാനിരിക്കുന്ന ശൈത്യകാലത്തിനായി തയ്യാറെടുക്കാനുള്ള സമയമാണിത്. ഒരു പുഞ്ചിരിയോടെ ഈ മഞ്ഞുകാലത്തെ നമുക്ക് വരവേൽക്കാം.
ഒരു വിദേശിയെന്ന നിലയിൽ നോർഡിക്കിലെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യങ്ങളിലൊന്ന് നീണ്ട തണുത്ത ശൈത്യകാലമായിരിക്കും. താപനില പെട്ടെന്ന് മരവിപ്പിക്കുന്ന തായി മാറുകയും രാത്രികൾ കൂടുതൽ ഇരുണ്ടതാക്കുകയും ചെയ്യുന്നു. ഓസ്ലോയിൽ, ശീതകാലം മുഴുവൻ ശരാശരി താപനില -3C ആയി കുറയുന്നു. എന്നിരുന്നാലും, ഓസ്ലോഫ്യോർഡിലെ കാറ്റ് തണുപ്പ് വർധിപ്പിക്കുന്നു.
വടക്കൻ നോർവെയിലേക്ക് പോകുംതോറും തണുപ്പ് മൈനസ് -20°C മുതൽ -25°C വരെയെത്താം. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ പോളാർ നൈറ്റ് ആരംഭിക്കുന്നു, അതായത് രണ്ട് മാസത്തേക്ക് സൂര്യനെ തന്നെ കാണില്ല, മിക്ക നഗരങ്ങളിലും ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രമേ സൂര്യപ്രകാശം ലഭിക്കുകയുള്ളൂ എന്നതിനാൽ നോർവേയിൽ ശീതകാലം ഭയാനകമായ ഒരു പ്രതിഛായയാണ് നമ്മളിൽ ഉണ്ടാക്കുക. അല്പം മുന്കരുതലെടുത്താൽ വിൻറ്റർ നിങ്ങളുടെ പ്രിയപ്പെട്ട സീസണായി മാറിയേക്കാം.
വസ്ത്രം ധരിക്കേണ്ടതെങ്ങനെ എന്ന് വീണ്ടും പഠിക്കേണ്ടതായി വന്നേക്കാം:
സ്ഥിരമായ ഒരു തണുപ്പ് അനുഭവപ്പെടാതെ ശൈത്യകാലത്തെ മറികടക്കാൻ, ഏതു രീതിയിൽ വസ്ത്രം ധരിക്കണമെന്ന് പഠിക്കേണ്ടതുണ്ട്. മോശം കാലാവസ്ഥ എന്നൊന്നില്ല, മോശം രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നതാണ് പ്രശ്നം. ശൈത്യകാലത്ത് ‘ലെയറിംഗ് അപ്പ്’ രീതി പ്രയോഗിക്കുന്നതാണ് നമ്പർ വൺ ടിപ്പ്.ഈയൊരു രീതിയാണ് നോർവീജിയൻസ് പ്രയോഗിക്കുന്നത്.
താപനിലയെ ആശ്രയിച്ച്, നിങ്ങളുടെ താല്പര്യമനുസരിച്ച് ബേസ് ലേയറുകളോ തെർമ്മലുകളോ ആദ്യം ധരിക്കാം. അതിന് മുകളിൽ ട്രൗസറും ടീ-ഷർട്ടും,ശേഷം ഒരു സ്വെറ്ററോ അല്ലെങ്കിൽ കട്ടി കുറഞ്ഞ ജാക്കറ്റോ, ഒരു തൊപ്പി, സ്കാർഫ്, കയ്യുറകൾ എന്നിവയ്ക്ക് പുറമേ കാറ്റ് തടയാൻ ഒരു ജാക്കറ്റും ഉണ്ടായിരിക്കാം.നമ്മുടെ സൗകര്യത്തിനനുസരിച്ച് ലെയറുകൾ നീക്കം ചെയ്യാനും കഴിയും എന്നതാണ് ലേയറിംഗ്-അപ്പിൻ്റെ പ്രയോജനം. റബ്ബർ സോളുകളുള്ള ഒരു നല്ല വിൻറ്റർ ഷൂ കൂടിയായാൽ നിങ്ങൾ വിൻറ്ററിനെ നേരിടാൻ തയ്യാറായിക്കഴിഞ്ഞു
കമ്പിളി വസ്ത്രങ്ങൾ തന്നെ ശരണം :
നോർവേക്കാർ വിലകൂടിയ ജാക്കറ്റുകളിലും ഔട്ട്ഡോർ വസ്ത്രങ്ങൾ വാങ്ങുന്നതിൽ അഭിമാനിക്കുന്നു. ഈ രീതി പകർത്തണമെന്നില്ല പകരം, ശരിയായ മെറ്റീരിയലുകളുള്ള വസ്ത്രങ്ങളിൽ നിക്ഷേപിക്കുക. സാധാരണഗതിയിൽ, കമ്പിളി കൊണ്ടുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക എന്നാണ് ഇതിനർത്ഥം. ചെലവേറിയതാണെങ്കിലും, ബ്രാൻഡിന് പുറകെ പോകുന്നതിനുപകരം നിങ്ങൾ വാങ്ങുന്ന വസ്ത്രങ്ങളിൽ എത്ര ശതമാനം വൂൾ ഉണ്ടെന്ന് ഉറപ്പാക്കുന്നതാണ് നല്ലത്. ഷൂസിനുള്ള ഇൻസോളുകൾ, കമ്പിളി സോക്സുകൾ, തെർമലുകൾ, സ്വെറ്ററുകൾ, എന്നിവയെല്ലാം മികച്ച നിക്ഷേപങ്ങളാണ്. ഈ ഉത്പന്നങ്ങൾ വിവിധ വിളനിലവാരങ്ങളിൽ നോർവീജിയൻ വസ്ത്ര ശൃംഖലകളിൽ എളുപ്പത്തിൽ ലഭ്യമാണ്.
നോർഡിക് വിൻറ്റർ ആസ്വദിക്കാം
കാലാവസ്ഥയെ അതിജീവിക്കാൻ ശരിയായ രീതിയിലുള്ള വസ്ത്രധാരണം എന്ന കടമ്പ കഴിഞ്ഞാൽ ഇനി നോർവീജിയൻ വിൻറ്റർ ആസ്വദിക്കാനുള്ള വഴികളാണ്.
ശൈത്യകാലം ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ചെയ്യാനുള്ള അവസരം നൽകുന്നു. ഇതിൽ ആദ്യത്തേത് നോർത്തേൺ ലൈറ്റുകൾ ആണ്. നിങ്ങൾ വടക്ക് ഭാഗത്താണ് താമസിക്കുന്നതെങ്കിൽ നോർത്തേൺ ലൈറ്റ്സ് കാണാൻ കഠിനമായി പ്രയത്നിക്കേണ്ടതില്ല. തെക്കോട്ടു പോകുംതോറും നോർത്തേൺ ലൈറ്റുകൾ കാണാനുള്ള അവസരങ്ങൾ കുറഞ്ഞുവരും. ഓസ്ലോ പോലെയുള്ള പട്ടണങ്ങളിൽ നോർത്തേൺ ലൈറ്റ്സ് കാണാൻ മിനക്കെട്ടിറങ്ങുക തന്നെ വേണം. ഒരു കാറുണ്ടെങ്കിൽ നോർത്തേൺ ലൈറ്റ്സ് എങ്ങനെ കാണാൻകഴിയുന്നതെന്ന് മനസ്സിലാക്കി നഗരത്തിൻ്റെ വെളിച്ചങ്ങൾ ഇല്ലാത്ത ഏതെങ്കിലും ഒരു കാട്ടിലോ ബീച്ചിലോ ഒക്കെ പോയി കാത്തിരുന്ന് കാണേണ്ടി വരും. ഇത് കൂടാതെ ഡോഗ്-സ്ലെഡ്ഡിംഗ്, ഫ്ജോർഡ് ക്രൂയിസ്, ഡൗൺഹിൽ സ്കീയിങ് എന്നിങ്ങനെയുള്ള ഔട്ഡോർ ആക്ടിവിറ്റീസ് ധാരാളമുണ്ട്.
പകൽ വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുക
നോർവെയുടെ വടക്കുഭാഗത്ത് താമസിക്കുന്നവർക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശൈത്യകാലത്ത് സൂര്യപ്രകാശം ലഭിക്കുന്ന സമയം കുറഞ്ഞുവരികയും പോളാർ നൈറ്റ് തുടങ്ങിക്കഴിഞ്ഞാൽ സൂര്യനെ തന്നെ കാണില്ല എന്ന അവസ്ഥയുമാണ്.
എന്നിരുന്നാലും, പ്രകാശമുള്ളപ്പോൾ കുറച്ച് മണിക്കൂർ പുറത്ത് ചിലവഴിക്കുന്നത് അത്യാവശ്യമാണ്. ഇരുണ്ടിരിക്കുമ്പോൾ എഴുന്നേൽക്കുന്നതും, ദിവസം മുഴുൻ ഒരു ഓഫീസ്മുറിക്കുളിൽ ചിലവഴിച്ച് സൂര്യൻ അസ്തമിച്ചതിന് ശേഷം വീണ്ടും ഇരുട്ടിലേക്ക് ഇറങ്ങുക എന്ന മടുപ്പിക്കുന്ന ദിനചര്യയിൽ നിന്ന് ഒരു മാറ്റം ആവശ്യമാണ്. ഇരുട്ട് നിങ്ങളെ ചുറ്റിപ്പറ്റിയാണെന്ന് തോന്നുന്നത് തടയാൻ നടക്കാനോ ക്രോസ്-കൺട്രി സ്കീയിംഗിനോ പോകാൻ വെളിച്ചമുള്ളപ്പോൾ കുറച്ച് മണിക്കൂർ മാറ്റിവെക്കുന്നത് സഹായിക്കും. കൂടാതെ, ശീതകാലത്ത് വിറ്റാമിൻ ഡി ഗുളികകളും കഴിക്കുന്നത് ശീലമാക്കണം. വീടിനുള്ളിൽ നല്ല പ്രകാശം പരത്താൻ സൺ ലാംപ്സ് ഉപയോഗിക്കാവുന്നതാണ്.
സ്വയം സജീവമായിരിക്കുക
ശൈത്യകാല കായിക വിനോദങ്ങളിൽ ഏർപ്പെടാൻ താൽപര്യമില്ലെങ്കിൽ മറ്റു കായികവിനോദങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് ഓസ്ലോയിൽ മഞ്ഞുകാലത്തിൻ്റെ മധ്യത്തിൽ ജോഗിംഗ് നടത്തുന്നവരെ ധാരാളമായി കാണാം.
വിൻറ്റർ സ്പോർട്സ് ഇഷ്ടപ്പെടുന്നെങ്കിൽ, തീർച്ചയായും, ശൈത്യകാലം വർഷത്തിലെ നിങ്ങളുടെ പ്രിയപ്പെട്ട സമയമാണ്. ഒരു നല്ല സ്കീയിങ് ഗിയറിന് ആയിരം നോർവീജിയൻ ക്രോണെക്ക് മുകളിൽ വിലയുണ്ടായേക്കാം. എന്നാൽ നിരവധി സന്നദ്ധ സംഘടനകൾ സൗജന്യമായി ഗിയർ വാടകയ്ക്ക് നൽകും. Finn.no, tori.fi, hitta.se പോലെയുള്ള സൈറ്റുകൾ വഴിയോ, കൂട്ടുകാരിൽ നിന്നോ, സെക്കൻഡ് ഹാൻഡ് ഷോപ്പുകളിൽ നിന്നോ സ്കീയിങ് ഗിയർ ഒപ്പിച്ചെടുക്കാവുന്നതാണ്.
രണ്ട് മരപ്പലകകളിൽ നിന്ന് മണിക്കൂറിൽ 50 മൈൽ വേഗതയിൽ കുന്നിൻചരിവിലൂടെ താഴേക്ക് പോകുന്നതിനെകുറിച്ച് ആശങ്കയുണ്ടെങ്കിൽ വലിയ നഗരങ്ങളിൽ ശൈത്യകാലത്ത് സ്പോർട്സിനായി ഉപയോഗിക്കാവുന്ന ഇൻഡോർ ഹീറ്റഡ് പിച്ചുകൾ, ജിമ്മുകൾ എന്നിവ ധാരാളമായുണ്ട്. ശീതകാലം, പുതിയ എന്തെങ്കിലും പരീക്ഷിക്കാനുള്ള ധാരാളം അവസരങ്ങൾ പ്രദാനം ചെയ്യുന്നു.