ക്രിസ്മസിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, സാന്താക്ലോസ് തൻ്റെ ലോകപര്യടനം ആരംഭിച്ചു. ഫിൻലാൻഡിൻ്റെ ദേശീയ വിമാന കമ്പനിയായ ഫിൻഎയറിൽ യോളുപുക്കി എന്നറിയപ്പെടുന്ന സാന്താക്ലോസ്
ആദ്യമായി ഇന്ത്യ സന്ദർശിക്കുന്നു. സിംഗപ്പൂരിലെയും ടോക്കിയോയിലെയും സ്റ്റോപ്പ് ഓവറിന് ശേഷമാണ് സാന്ത ഇന്ത്യയിലേക്കെത്തുന്നത്.
ഡിസംബർ 15-ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സാന്താക്ലോസ് എത്തുന്നത്. ഡിസംബർ 15 മുതൽ 18 വരെ അദ്ദേഹം മുംബൈയിലായിരിക്കും, അവിടെ ഐഐടി-ബോംബെ, കിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ സന്ദർശിച്ച ശേഷം ഡിസംബർ 18-ന് ഫീനിക്സ് പല്ലാഡിയത്തിൽ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കാണുകയും ചെയ്യും.
ഫിൻഎയറും വിസിറ്റ് ഫിൻലാൻഡും സംയുക്തമായാണ് മുംബൈയിലെക്കുള്ള സാന്തായുടെ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ കുട്ടികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി സന്തോഷവും ആഘോഷങ്ങളും കൊണ്ടുവരാൻ യാത്ര ചെയ്യുന്ന തിരക്കിലാണ് സാന്ത ക്ലൗസ്.
ഫിൻഎയർ 2022 വേനൽക്കാലത്ത് മുംബൈയെ അതിൻ്റെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായി ചേർത്തു. മുംബൈയിൽ നിന്നും ഹെൽസിങ്കിയിൽ നിന്നും ആഴ്ചയിൽ മൂന്ന് തവണ പ്രവർത്തിക്കുന്നു. 1983 മുതൽ സാന്താക്ലോസിന്റെ ഔദ്യോഗിക എയർലൈനാണ് ഫിന്നെയർ.
ലോകത്തിലെ കുട്ടികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി സന്തോഷവും ആഘോഷങ്ങളും കൊണ്ടുവരാൻ യാത്ര ചെയ്യുന്ന തിരക്കിലാണ് സാന്ത. സാന്താക്ലോസ് ഫൗണ്ടേഷൻ ലോകമെമ്പാടുമുള്ള കുട്ടികളുടെ ക്ഷേമം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
You are here