SAS എയർലൈൻസ് സ്വീഡനിലെ ഗോഥൻബർഗിൽ നിന്ന് ന്യൂയോർക്കിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു. മൂന്ന് പുതിയ പ്രതിവാര ഫ്ലൈറ്റുകൾ ഗോഥെൻബർഗിനെ നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിക്കും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ന്യൂയോർക്കിലേക്കും, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തിരിച്ച് ഗോഥെൻബർഗിലേക്കുള്ള ഫ്ലൈറ്റുകൾ സർവീസ്എ നടത്തുമെന്ന് SAS വാർത്താക്കുറിപ്പിൽ അറിയിച്ചു.
ന്യൂയോർക്ക് പോലുള്ള നഗരങ്ങളിലേക്ക് അധികം സ്റ്റോപ്പ്ഓവറുകൾ ഇല്ലാതെ യാത്ര ചെയ്യാനുള്ള സുഖപ്രദമായ മാർഗം, ഞങ്ങളുടെ യാത്രക്കാർ വളരെയധികം വിലമതിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” SASൻ്റെ EVP എറിക് വെസ്റ്റമാണ് അറിയിച്ചു .
SAS ൻ്റെ പുതിയ എയർബസ് A321 ലോംഗ് റേഞ്ച് ജെറ്റുകളാണ് സർവീസിനായി
ഉപയോഗിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ 27 മുതൽ വിമാനങ്ങൾ സർവിസുകൾ ആരംഭിക്കും. ഇതിനകം സ്റ്റോക്ക്ഹോം, കോപ്പൻഹേഗൻ, ഓസ്ലോ എന്നിവിടങ്ങളിൽ നിന്ന് ന്യൂയോർക്കിലേക്ക് നേരിട്ടുള്ള സർവിസുകൾ നടത്തുന്നുണ്ട്.
You are here