ഫിൻലാൻഡ് 1995-ൽ യൂറോപ്യൻ യൂണിയനിൽ ചേർന്നതിന് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള ഭക്ഷ്യവില ഉയർച്ച കഴിഞ്ഞ മാസമാണ് ഉണ്ടായത്. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്, പണപ്പെരുപ്പം മൂലമുണ്ടായ ഈ ഭക്ഷ്യവില വർദ്ധനവ് സെപ്റ്റംബറിൽ 14.5 ശതമാനം എന്ന നിരക്കിൽ നിന്ന് ഉയർന്ന് ഒക്ടോബറിൽ 15.7 ശതമാനം എന്ന പുതിയ ഉയരത്തിലെത്തിയിരിക്കുന്നു.
ഈ വർഷം മുഴുവനും അടുത്ത വർഷത്തിൻ്റെ ആദ്യ പകുതിയിലെങ്കിലും വരെയും വില വർദ്ധനവുണ്ടാവും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഭക്ഷ്യ മേഖലയിലെ വിലക്കയറ്റത്തെ ബാധിക്കുന്ന പ്രധാനമായ കാരണം ഊർജ്ജത്തിൻ്റെയും രാസവളങ്ങളുടെയും ഉയർന്ന നിരക്കുകളാണ്.
മൈദ, മുട്ട, കാപ്പി, വെണ്ണ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലയിലാണ് കൂടുതൽ വർദ്ധനവുണ്ടായിരിക്കുന്നത്. മൈദയുടെ വില 46 ശതമാനം വർധിച്ചപ്പോൾ മറ്റ് ഇനങ്ങളോടൊപ്പം 30 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചീസിൻ്റെ വില ശരാശരി നാലിലൊന്നായും കാപ്പി വില മൂന്നിലൊന്നായും കുതിച്ചുയർന്നു.
ഭക്ഷണ വിലയിലെ വർദ്ധനവ് ഫിൻലാൻഡിലെ ഉപഭോക്താക്കളെ സൂപ്പർമാർക്കറ്റുകളിലെ വിലകുറഞ്ഞ ഭക്ഷ്യവസ്തുക്കൾ തേടിപ്പോകാൻ നിർബന്ധിതരാകുന്നു. വർഷങ്ങളായി കുറഞ്ഞുവന്നിരുന്ന
പന്നിയിറച്ചിയുടെ ഉപഭോഗം, സമീപ മാസങ്ങളിൽ, വർധിക്കുന്നതായി കണ്ടുവരുന്നു. മാംസോത്പന്നങ്ങളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവില്ലെങ്കിലും വിലകൂടിയ ഇനങ്ങളിൽ നിന്ന് വിലകുറഞ്ഞ ഇനങ്ങളിലേക്ക് ഉപഭോക്താക്കൾ മാറിയതായി കാണുന്നു.
പാൻഡെമിക് മൂലം പരിമിതപ്പെടുത്തേണ്ടി വന്ന ഉൽപാദനവും ഫെബ്രുവരിയിൽ ഉക്രെയ്നിനെതിരായ റഷ്യൻ ആക്രമണവും ഭാഗികമായി വിലവർദ്ധനവിന് കാരണമാകുന്നു. യുദ്ധം യൂറോപ്പിൽ ഊർജത്തിൻ്റെയും രാസവളങ്ങളുടെയും ലഭ്യത പരിമിതപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ പാൻഡെമിക് മൂലമുണ്ടായ മോശം വിളവെടുപ്പിനാൽ ഇതിനകം തന്നെ കഷ്ടപ്പെട്ടിരുന്ന ലോക ധാന്യ വിപണിയെ യുദ്ധം വളരെയേറെ ബാധിച്ചിരിക്കുന്നു. അതാകട്ടെ ഒരു ഡോമിനോ എഫ്ഫക്റ്റ് പോലെ മാംസത്തിനും പാൽ ഉൽപാദനത്തിനുമുള്ള ചിലവ് ഉയർത്തിയിരിക്കുന്നു.
You are here