പോളണ്ടിന് പുറകെ ഫിൻലാൻഡിലും അടുത്ത വർഷം റഷ്യയുമായി ഇരുനൂറ് കിലോമീറ്റർ നീളമുള്ള അതിർത്തി വേലി നിർമാണം തുടങ്ങും. ഫിൻലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ റഷ്യയുമായുള്ള രാജ്യത്തിൻ്റെ അതിർത്തിയുടെ ഭാഗങ്ങളിൽ വേലി പണിയുന്നതിനെ പിന്തുണച്ചിട്ടുണ്ട്.
വേലിയുടെ ഒരു ചെറിയ പൈലറ്റ് വിഭാഗത്തിൻ്റെ ജോലി അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്ന് ഫിന്നിഷ് ബോർഡർ ഗാർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫിൻലാൻഡിൻ്റെ അതിർത്തിയിൽ ശരിയായ നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള ഒരു നീക്കണമിത്,ഫിന്നിഷ് ബോർഡർ ഗാർഡ് ഉദ്യോഗസ്ഥർക്ക് ഉചിതവും ഫലപ്രദവുമായ അതിർത്തി നിയന്ത്രണം നടപ്പിലാക്കുന്നതിന് മതിയായ പിന്തുണ ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതോടൊപ്പം ഏത് അപകടകരമായ സാഹചര്യങ്ങൾക്കും ഞങ്ങൾ തയ്യാറായിരിക്കണം.” പ്രധാനമന്ത്രി സന്നാ മാരിൻ വാർത്താകുറിപ്പിൽ അറിയിച്ചു. മോസ്കോയിൽ നിന്നുള്ള വൻതോതിലുള്ള അനധികൃത കുടിയേറ്റം നിരീക്ഷിക്കാനും തടയാനും അതിർത്തി കാവൽക്കാരെ സഹായിക്കുക എന്നതാണ് വേലിയുടെ പ്രധാന ലക്ഷ്യം, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കിഴക്കൻ അതിർത്തി പട്ടണമായ ഇമാത്രയിലെ ഒരു ക്രോസിംഗ് പോയന്റ്റിലാണ് വേലിയുടെ ആദ്യ മൂന്ന് കിലോമീറ്റർ നീളം സ്ഥാപിക്കുക.
ഏറ്റവുമധികം അതിർത്തി ഗതാഗതം നടക്കുന്ന തെക്കുകിഴക്കൻ ഫിൻലൻഡിൽ അഞ്ച് കിലോമീറ്റർ മുതൽ അമ്പത്തിരണ്ട് കിലോമീറ്റർ വരെ ഘട്ടങ്ങളിലായാണ് വേലി നിർമ്മിക്കുന്നത്. വടക്കൻ കരേലിയ മേഖലയിലും ആർട്ടിക്കിലെ ലാപ്ലാൻഡ് മേഖലയിലും ചെറിയ ഭാഗങ്ങളിലുമായിരിക്കും വേലി നിർമ്മിക്കുക.
ഫിൻലാൻഡ് റഷ്യയുമായി 1,340 കിലോമീറ്റർ ദൈർഘ്യമേറിയ അതിർത്തിയാണ് പങ്കിടുന്നത്. അതിർത്തിയുടെ 250 കിലോമീറ്റർ വരെ നിരീക്ഷണ ക്യാമറകളും സെൻസറുകളും സജ്ജീകരിച്ച്, മുകളിൽ റേസർ വയർ ഘടിപ്പിച്ച്, നിരവധി മീറ്റർ ഉയരത്തിൽ ഒരു വേലി നിർമ്മിക്കാനാണ് ഫിൻലൻഡിൻ്റെ ബോർഡർ ഗാർഡ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരിക്കുന്നത്.
വേലി പൂർത്തിയായിക്കഴിഞ്ഞാൽ അതിർത്തി നിയന്ത്രണത്തെ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് തെക്കുകിഴക്കൻ ഫിൻലൻഡിലെ ബോർഡർ ഗാർഡ് കമാൻഡർ കേണൽ വെസ ബ്ലോംക്വിസ്റ്റ് പറഞ്ഞു. വിപുലമായ പട്രോളിംഗിന് പുറമെ, അതിർത്തി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഫിന്നിഷ് ബോർഡർ ഗാർഡ് നിലവിൽ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കും. 2026 ഓടെ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 380 ദശലക്ഷം യൂറോയാണ് ചിലവ് കണക്കാക്കപ്പെടുന്നത്.
You are here