വൈദ്യുതി മുടങ്ങുമ്പോൾ, ജലവിതരണം കുറച്ച് സമയത്തേക്ക് തുടരുകയോ അല്ലെങ്കിൽ ഉടനടി ജലവിതരണം നിർത്തുകയോ ചെയ്യാം.
അതാത് പ്രദേശത്തെ ജലവിതരണ അതോറിറ്റിയുടെ വിവരങ്ങൾ പിന്തുടരുകയും അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.
തടസ്സപ്പെടുന്ന സമയത്ത്, വെള്ളം സാധാരണ കുടിവെള്ളമായി ഉപയോഗിക്കാമെന്നും വൈദ്യുതി തടസ്സം വെള്ളത്തിൻ്റെ ഗുണനിലവാരത്തെ ബാധിക്കില്ലെന്നും SPEK (Suomen Pelastusalan Keskusjärjestön)ലെ വിദഗ്ദ്ധർ അറിയിച്ചു.
എന്നിരുന്നാലും, ഒരു ചെറിയ വൈദ്യുതി മുടക്കം പോലും മലിനജല വിതരണത്തെ ബാധിക്കുന്നു, കാരണം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പമ്പുകൾ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലേക്ക് വെള്ളം മാറ്റാൻ ഉപയോഗിക്കുന്നു, ഈ പ്രവർത്തനം വൈദ്യുതി തടസ്സപ്പെടുന്ന സമയത്ത് നിർത്തുന്നു. പമ്പ് ബാക്കപ്പ് പവർ കൊണ്ട് സജ്ജീകരിച്ചിട്ടില്ലെങ്കിൽ, ബ്രേക്ക് സമയത്ത് മലിനജലം പൈപ്പിൽ മുന്നോട്ട് പോകാൻ കഴിയില്ല.
വൈദ്യുതി തടസ്സം ജലവിതരണത്തിൽ തടസ്സമുണ്ടാക്കുകയാണെങ്കിൽ, ജലവിതരണ വകുപ്പിൻ്റെയോ മുനിസിപ്പാലിറ്റിയുടെയോ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കണം. പല വാട്ടർ യൂട്ടിലിറ്റികളും ഉപഭോക്താക്കൾക്ക് എമർജൻസി ടെക്സ്റ്റ് മെസേജ് സേവനം നല്കുന്നുണ്ട്.
-പൈപ്പിൽ നിന്ന് ഒഴുകിയ വെള്ളം ശേഖരിക്കണം
ഉദാഹരണത്തിന്, കൈകഴുകുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും വൈദ്യുതി മുടക്കം ഉണ്ടാകുമ്പോൾ പോലും ടാപ്പിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാം. എന്നിരുന്നാലും, അധികമായി ഒഴുകിയ വെള്ളം ശേഖരിക്കാൻ ഒരു ബക്കറ്റോ, മറ്റ് കണ്ടെയ്നറോ ടാപ്പിനടിയിൽ സ്ഥാപിക്കണം. വൈദ്യുതി പുനഃസ്ഥാപിച്ച ശേഷം, കണ്ടെയ്നർ ഡ്രെയിനിലേക്ക് ഒഴിക്കാം. ചെറിയ വൈദ്യുതി മുടക്കം ഉണ്ടാകുമ്പോൾ കുളിക്കുന്നതും മറ്റ് അനാവശ്യമായ ജല ഉപയോഗവും ഒഴിവാക്കുവാനുമാണ് SPEK അധികൃതർ നിർദേശിക്കുന്നത്
– വൈദ്യുതി തടസ്സം ഉണ്ടാകുമ്പോൾ പൈപ്പുകളിൽ വെള്ളം വരാമെങ്കിലും കുപ്പിവെള്ളം വീടുകളിൽ കരുതിവെക്കണം.
ദൈർഖ്യമേറിയ വൈദ്യുതി തടസ്സം ഉണ്ടാകുമ്പോൾ, ജലവിതരണവും നിലയ്ക്കും. ഒരാൾക്ക് 6-10 ലിറ്റർ വെള്ളം എന്ന രീതിയിൽ കരുതിവെയ്ക്കുന്നത് നല്ലതാണ്. കൂടാതെ, വൃത്തിയുള്ള ക്യാനിസ്റ്ററുകൾ കരുതിവെയ്ക്കണം. വെള്ളം മുടങ്ങുമ്പോൾ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ജലവിതരണ കേന്ദ്രത്തിൽ നിന്ന് വെള്ളം ശേക്ഷരിക്കാൻ അവ ഉപയോഗിക്കാം.
-ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നത് ഒഴിവാക്കണം
വൈദ്യുതി തടസ്സപ്പെടുന്ന സമയത്ത്, ഡ്രെയിനുകളിൽ വെള്ളപ്പൊക്കം ഒഴിവാക്കാനായി ഡ്രെയിനിലേക്ക് വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണം. ചെറിയ ഇടവേളയിൽ പോലും പലപ്പോഴും ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വരും. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതിന് ശേഷം മാത്രമേ കക്കൂസ് ഫ്ലഷ് ചെയ്യാവൂ. വൈദ്യുതി മുടക്കം ദീർഘനേരം നീണ്ടുനിൽക്കുകയോ ഒന്നിലധികം തവണ ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വരികയോ ചെയ്താൽ ടോയ്ലറ്റ് പേപ്പർ ഒരു മാലിന്യ ബാഗിൽ ശേഖരിക്കാം. ടോയ്ലറ്റ് ഫ്ലഷ് ചെയ്യാതിരിക്കുകയും പൈപ്പിലെ വെള്ളം ഒരു ബക്കറ്റിൽ ശേഖരിക്കുകയും ആണ് ചെയ്യേണ്ടത്.
– വൈദ്യുതി മുടക്കം ഉണ്ടാകുമ്പോൾ പോലും കൈകളുടെ ശുചിത്വം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ടാപ്പിൽ നിന്ന് ഇപ്പോഴും വെള്ളം വരുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ബക്കറ്റിൽ നിന്ന് കൈ കഴുകാം. വെള്ളമില്ലെങ്കിൽ വെറ്റ് വൈപ്പുകളും ഹാൻഡ് സാനിറ്റൈസറും ഉപയോഗിക്കാം.