അടുത്ത ദശാബ്ദത്തിനുള്ളിൽ സർക്കാർ 143 ബില്യൺ ക്രോണർ പ്രതിരോധത്തിൽ നിക്ഷേപിക്കുന്നത്തിലൂടെ ഡെൻമാർക്കിൻ്റെ സൈനിക സ്വാധീനം കൂടുതൽ പ്രകടമാകാൻ പോകുന്നു. ഇതിനായുള്ള ഭൂരിപക്ഷത്തിൻ്റെ പിന്തുണ ഇന്നലെ പാർലമെൻറ്റിൽ സ്ഥിരീകരിച്ചു.
2030-ഓടെ ഡെൻമാർക്ക് ജിഡിപിയുടെ 2 ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കുക എന്ന നാറ്റോയുടെ ലക്ഷ്യം നിറവേറ്റും. ഡെന്മാർക്കിൻ്റെ സായുധ സേന തത്ഫലമായി വളരുകയും , ആയുധങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്താനും രാജ്യത്തിന് കഴിയും.
കഴിഞ്ഞ വർഷം, ഭൂരിഭാഗം ഡെന്മാർക്കുകാരും യൂറോപ്യൻ യൂണിയൻ്റെ പ്രതിരോധ സഹകരണത്തിൽ ചേരാൻ താത്പര്യമുണ്ടെന്ന് വോട്ട് ചെയ്തിരുന്നു.
ഡാനിഷ് പ്രതിരോധത്തിന് “ചരിത്രപരവും എല്ലാ വിധത്തിലും വളരെയധികം ആവശ്യമായ ഉത്തേജനം” നൽകുന്ന ഒരു “നാഴികക്കല്ല്” എന്നാണ് ആക്ടിംഗ് പ്രതിരോധ മന്ത്രി ട്രോൾസ് ലൻഡ് പോൾസെൻ കരാറിനെ അഭിനന്ദിച്ചത്.
യൂറോപ്യൻ യൂണിയൻ്റെ സൈനിക ദൗത്യങ്ങളും പ്രവർത്തനങ്ങളിലും സുരക്ഷയിലും പ്രതിരോധത്തിലും സഹകരണത്തിൽ ഡെന്മാർക്ക് കൂടുതൽ സജീവമായ പങ്ക് വഹിക്കുമെന്ന് കരാർ വാഗ്ദാനം ചെയ്യുന്നു.