ഡിസംബർ 22 ആയിരിക്കും നോർവേയിൽ നിന്നു ക്രിസ്തുമസിന് യാത്ര ചെയ്യുന്നവർക്ക് ഏറ്റവും തിരക്കേറിയ ദിനമെന്ന് എയർപോർട്ട് ഓപ്പറേറ്റർ അവൈനെർ (Avinor) അറിയിച്ചു.
വ്യാഴാഴ്ച നോർവേയിലെ ഏറ്റവും വലിയ ആറ് വിമാനത്താവളങ്ങളിൽ നിന്ന് 134,000 യാത്രക്കാർ പുറപ്പെടും. ഓസ്ലോ വിമാനത്താവളത്തിൽ നിന്ന് മാത്രമായി 74,600 യാത്രക്കാർ യാത്രകൾ ആരംഭിക്കുന്നതായി എയർപോർട്ട് ഓപ്പറേറ്റർ അറിയിച്ചു. എന്നിരുന്നാലും, ഓസ്ലോ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം ഇപ്പോഴും കോവിഡിന് മുമ്പുള്ളതിലും താഴെയാണ്.
നീണ്ട ക്യൂവും കാലതാമസവും അവൈനെർ പ്രതീക്ഷിക്കുന്നില്ലെന്ന് പ്രസ് ഓഫീസർ അറിയിച്ചു .നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരാനും ക്രിസ്മസ് സമ്മാനങ്ങൾ യാത്രക്കാർ ചെക്ക് ഇൻ ലഗേജിൽ വയ്ക്കാനും അവൈനെർ യാത്രക്കാരോട് ഉപദേശിച്ചു.
ഡിസംബർ 22 വ്യാഴാഴ്ചയാണ് പോലെ തന്നെ ജനുവരി 2-നാണ് അവധിക്കാലം ആഘോഷിച്ച ശേഷം പലരും തിരിച്ചു വരുന്നത്. ഏറ്റവും തിരക്കേറിയ ദിവസത്തിൽ സാധാരണയായി ഒരു വർഷം ഏകദേശം 95,000 ആളുകളാണ് അവധിക്കാലത്ത് ഓസ്ലോയിലെ ഗാർഡർമോൻ എയർപോർട്ടിലൂടെ കടന്നുപോകുന്നത്.
https://avinor.no/en/https://avinor.no/en/