സമൃദ്ധമായ വൈദ്യുതി ഫിൻലൻഡിൽ ഊർജ്ജ വില നെഗറ്റീവ് ആകാൻ കാരണമായി.
ഇതൊരു ചരിത്ര നിമിഷമാണെന്നും ഫിൻലൻഡ് ഇപ്പോൾ സ്വയംപര്യാപ്തതയിലേക്ക് അതിവേഗം മുന്നേറുകയാണെന്നും ഫിൻഗ്രിഡിൻ്റെ CEO യുക്ക റൂസുനെൻ അറിയിച്ചു. സാധാരണയായി, രാത്രിയിലാണ് വൈദ്യുതിയുടെ നെഗറ്റീവ് വിലകൾ പ്രാവർത്തികമാക്കുന്നത്. 2035 ഓടെ കാർബൺ ന്യൂട്രലാകാൻ ഫിൻലൻഡ് ലക്ഷ്യമിടുന്നു. 2027-ഓടെ വിൻഡ് എനർജി പ്രാഥമിക ഊർജ്ജ സ്രോതസ്സായി മാറണമെന്ന് ഫിൻലാൻഡ് ആഗ്രഹിക്കുന്നുവെന്ന് റുസുനെൻ കൂട്ടിച്ചേർത്തു.
ഈ വർഷം ഫിൻലൻഡിലും നോർഡിക് രാജ്യങ്ങളിലും മഞ്ഞുരുകിയ വെള്ളം സമൃദ്ധമാണ്. മഞ്ഞുരുകി ഉണ്ടാകുന്ന വെള്ളം വടക്കൻ ഫിൻലൻഡിൽ പലയിടങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഫിൻലൻഡിലെ ജലവൈദ്യുത നിലയങ്ങളെ അമിതവേഗതയിൽ പ്രവർത്തിപ്പിക്കാൻ നിർബന്ധിതമാക്കുകയും ആവശ്യത്തിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുവാനും കാരണമാക്കുന്നു.സൗരോർജ്ജവും വിൻഡ് എനെർജിയും പുതിയ ന്യൂക്ലിയർ പവർ റിയാക്ടറുകളും എല്ലാം വൈദ്യുതി ഉൽപ്പാദനം ധാരാളമാക്കി.
സ്പോട്ട് പ്രൈസ് ഇലക്ട്രിസിറ്റിയുടെ ഉപഭോക്താക്കൾക്ക്, സബ്സീറോ പ്രൈസ് എന്നാൽ ട്രാൻസ്മിഷൻ ഫീസിന് ശേഷവും താങ്ങാനാവുന്ന വിലയാണ്.
You are here