ഒൽകിലുഒതോ 3 ആണവ റിയാക്ടർ സാധാരണ ഉൽപ്പാദന ഷെഡ്യൂൾ ആരംഭിച്ചതായി ന്യൂക്ലിയർ പവർ കമ്പനിയായ തിയോല്ലിസൂടെൻ വോയ്മ (TVO) പറയുന്നു. ഒൽകിലുഒതോ 3 പ്ലാൻറ്റിൻ്റെ നിർമ്മാണം 2005 ൽ ആണ് ആരംഭിച്ചത്.
ഏകദേശം 1,600 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ഒൽകിലുഒതോ 3, ഫിൻലൻഡിലെ മാത്രമല്ല, നോർഡിക് വൈദ്യുതി സംവിധാനത്തിലെ ഏറ്റവും വലിയ പവർ പ്ലാൻറ്റ് യൂണിറ്റാണ്. ലോകത്തിലെ ഏറ്റവും വലിയ ജനറേറ്ററാണ് പവർ പ്ലാൻറ്റിലുള്ളത്.
OL3 ഫിൻലാൻഡിനെ സ്വയംപര്യാപ്തമാക്കുകയും ഏറ്റവും വലിയ കാലാവസ്ഥാ സംരംഭമെന്ന നിലയിൽ, ഒരു കാർബൺ ന്യൂട്രൽ സമൂഹത്തിലേക്കുള്ള പരിവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഫിൻലൻഡിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ശരാശരി 15% ഒൽകിലുഒതോ 3 ഉത്പാദിപ്പിക്കും.
റിയാക്ടറിൻ്റെ ആദ്യ വാർഷിക അറ്റകുറ്റപ്പണി 2024 മാർച്ചിൽ നടത്തും. എൺപതിലധികം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഒൽകിലുഒതോ 3 പദ്ധതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ട്രയൽ റണ്ണിൽ, ഏകദേശം 3,300 ടെസ്റ്റുകൾ നടത്തുകയും 9,000 ടെസ്റ്റ് റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു.
ഫ്രാമടോമിനൊപ്പം ഫ്രാൻസിലെ EDF (എലെക്ട്രിസിറ്റി ഡി ഫ്രാൻസ്) ജർമ്മനിയിലെ സീമെൻസ് ചേർന്നാണ് റിയാക്ടർ വികസിപ്പിച്ചതും രൂപകൽപ്പന ചെയ്തതും.
You are here