നോർവേയിൽ “ഗ്രാൻസഹാൻഡൽ” വളരെക്കാലമായി കണ്ടുവരുന്ന കണ്ടുവരുന്ന ഒരു കീഴ്വഴക്കമാണ്. സ്വീഡനിലെ പലചരക്കുകളുടെ വിലകുറവ് പ്രയോജനപ്പെടുത്താനായി നോർവീജിയക്കാർ അതിർത്തി കടന്ന് ഷോപ്പിംഗ് ചെയ്യുന്നത് ഒരു പതിവാണ്.
എന്നാൽ സ്വീഡനിലെ ഭക്ഷണവിലയിലെ സമീപകാല വർദ്ധനവ് ഈ പ്രവണതയെ മാറ്റിമറിക്കുന്നു. കുതിച്ചുയരുന്ന ഭക്ഷണ വിലകാരണം ഇപ്പോൾ സ്വീഡിഷുകാരാണ് പലചരക്ക് വാങ്ങിക്കിനായി നോർവേയിലേക്ക് പോകുന്നത്.
ഫെബ്രുവരിയിൽ നോർവേയിൽ ഭക്ഷണത്തിനും മദ്യ ഇതര പാനീയങ്ങൾക്കും വാർഷിക വില വർദ്ധനവ് 12 ൽ നിന്ന് 8.8 ശതമാനമായി കുറഞ്ഞു. സ്വീഡനിൽ, ഇതേ കാലയളവിൽ ഭക്ഷണത്തിൻ്റെ വാർഷിക വില വർദ്ധനവ് 21.6 ശതമാനമായി വർദ്ധിച്ചു. സ്വീഡിഷുകാരെ ഈ വിലക്കുറവ് നോർവേയിലെക്ക് ആകർഷിക്കുന്നു. ഇതുകൂടാതെ, സ്വീഡിഷ് ക്രോണയ്ക്കെതിരെ നോർവീജിയൻ ക്രോൺ ഗണ്യമായി ദുർബലപ്പെട്ടു.
ഏത്തപ്പഴം, ബ്രൊക്കോളി, ചുവന്ന മുളക്, കാരറ്റ്, ഓറഞ്ച്, മ്യൂസ്ലി, ഡയപ്പറുകൾ എന്നിവ നോർവേയിൽ ഇപ്പോൾ സ്വീഡനിലേതിനേക്കാൾ വിലകുറഞ്ഞ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. പാലുൽപ്പന്നങ്ങളും നോർവീജിയൻ സീഫുഡും അതിർത്തി കടക്കുന്ന സ്വീഡിഷ് ഷോപ്പർമാർക്ക് ജനപ്രിയമാണെന്ന് സ്വീഡിഷ് അതിർത്തിയിലുള്ള REMA 1000 എന്ന വ്യവസായശ്യംഖലയുടെ മേധാവികൾ പറയുന്നു.