നിലവിലെ സ്വീഡിഷ് നിയമത്തിൽ മാറ്റങ്ങൾ വരുത്താനും യൂറോപ്യൻ യൂണിയൻ്റെ പുതിയ ട്രാവൽ ഇൻഫർമേഷൻ സംവിധാനമായ യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റത്തിന് (ETIAS) അനുയോജ്യമാക്കാനും സ്വീഡിഷ് സർക്കാർ നിർദ്ദേശിച്ചു. സ്വീഡനിലെ നീതിന്യായ മന്ത്രാലയത്തിൻ്റെ അഭിപ്രായത്തിൽ സ്വീഡനിലേക്കുള്ള യാത്രക്കാരെ നിരീക്ഷിക്കാനും സ്വീഡനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനും ഈ നീക്കത്തിലൂടെ സാധിക്കും.
വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഷെഞ്ചൻ ഏരിയയിൽ പ്രവേശിക്കാൻ അനുവദിക്കുന്ന ഒരു ഇലക്ട്രോണിക് സംവിധാനമാണ് ETIAS.
ഈ സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ സ്വീഡനും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നേരിടുന്ന സുരക്ഷാ അപകടസാധ്യത, അനധികൃത കുടിയേറ്റം എന്നിവ തടയാൻ സ്വീഡന് കഴിയുമെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് പ്രസ്താവനയിൽ പറയുന്നു. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും തീവ്രവാദത്തിനും ഗുരുതരമായ കുറ്റകൃത്യങ്ങൾക്കുമെതിരായ പോരാട്ടത്തിലും ഈ സംവിധാനം ഒരു പ്രധാന ഉപകരണമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ETIAS പാസാക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ 2016-ൽ ആരംഭിച്ചു, 2024-ൽ സംവിധാനം പൂർണമായി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
You are here