നോർവീജിയൻ പോലീസും നാഷണൽ പ്രീപ്പയെർഡ്നെസ്സ് ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ചേർന്ന് അടിയന്തര സാഹചര്യത്തിൽ ദ്രുതഗതിയിലുള്ള വിവരങ്ങൾ അയയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ മുന്നറിയിപ്പ് സംവിധാനം പ്രാബല്യത്തിലാക്കി. “Nødvarsel” (അടിയന്തര മുന്നറിയിപ്പ്) എന്ന് വിളിക്കപ്പെടുന്ന സംവിധാനം പൊതുജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് “പ്രധാന വിവരങ്ങൾ” അയയ്ക്കും.
ജീവൻ അപകടപ്പെടുത്തുന്ന ഒരു സാഹചര്യം ഉയർന്നുവന്നാൽ പൊതുജനങ്ങൾക്ക് പുതിയ സംവിധാനം വഴി അവരുടെ ഫോണുകളിൽ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ലഭിക്കും. നിലവിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അറിയിക്കാനും ഉപയോഗിക്കുന്ന ചാനലുകൾക്ക് പുറമേയാണ് പുതിയ സേവനം.
നീതി ന്യായ മന്ത്രാലയത്തിൻ്റെയും പ്രാദേശിക ഗവൺമെൻറ്റുകളുടെയും പിന്തുണയോടെയാണ് Nødvarsel എന്ന ആപ്പ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ ഗവൺമെൻറ്റ് ശുപാർശ ചെയ്യുന്നു. അതേസമയം ദേശീയ അടിയന്തര സാഹചര്യത്തിൽ പോലീസും സിവിൽ ഡിഫൻസ് ഏജൻസിയും നിലവിലുള്ള ചാനലുകൾ ഉപയോഗിക്കുന്നത് തുടരും.
You are here