തൊഴിൽ കുടിയേറ്റത്തിനുള്ള വ്യവസ്ഥകൾ കർശനമാക്കാനും പകരം ഉയർന്ന യോഗ്യതയുള്ള തൊഴിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ സർക്കാർ തീരുമാനിച്ചതായി സ്വീഡിഷ് അധികൃതർ അറിയിച്ചു. സ്വീഡനിലെ തൊഴിൽ മന്ത്രാലയമാണ് മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം എടുത്തത്.
യോഗ്യരായ തൊഴിലാളികൾക്ക് മുൻഗണന നൽകിക്കൊണ്ട് രാജ്യത്തിൻ്റെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി തൊഴിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കുവാനാണ് സ്വീഡിഷ് അധികാരികൾ ആഗ്രഹിക്കുന്നത്.
2022 ജൂണിൽ സ്വീഡിഷ് ഗവൺമെൻറ്റിൻൻ്റെ ആവശ്യകതകൾ പരിശോധിച്ച ലേബർ ഇമിഗ്രേഷൻ കമ്മിറ്റി നിർദ്ദേശങ്ങൾ സ്വീകരിക്കുകയും അനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരിക്കുന്നു.