ലോവീസ ആണവനിലയത്തിനുള്ള അനുമതി ഫിന്നിഷ് സർക്കാർ 2050 വരെ നീട്ടി നൽകുന്നു. 2090 അവസാനം വരെ സൈറ്റിൽ ആണവ മാലിന്യങ്ങൾ സംഭരിക്കാനുള്ള അനുമതിയും ലഭിച്ചു. പ്ലാൻറ്റിൻ്റെ റിയാക്ടറുകൾ 2027ലും 2030ലും അടച്ചുപൂട്ടാൻ നേരത്തെ സർക്കാർ പദ്ധതിയിട്ടിരുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ കമ്പനിയായ ഫോർട്ടം കഴിഞ്ഞ വർഷം വസന്തകാലത്ത് പവർ പ്ലാൻറ്റ് ഉപയോഗിക്കാനുള്ള അനുമതി നീട്ടി ലഭിക്കാനായി അപേക്ഷിച്ചിരുന്നു.
1970-കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലുമാണ് ലോവീസ പവർ പ്ലാൻറ്റ് നിർമ്മിച്ചത്. ഹെൽസിങ്കിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ലോവീസയിലെ പവർ പ്ലാൻറ്റ് രാജ്യത്തിൻ്റെ ആഭ്യന്തര ആവശ്യത്തിനായുള്ള 10 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ആദ്യ റിയാക്ടർ 1977-ലും രണ്ടാമത്തേത് 1980-ലും ആണ് പ്രവർത്തനമാരംഭിച്ചത്.
ഉക്രെയ്നിൽ റഷ്യയുടെ ആക്രമണം ആരംഭിച്ചതിന് ശേഷം, റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആണവ സാങ്കേതിക കമ്പനിയായ റോസാറ്റോമുമായി ചേർന്ന് ബോത്ത്നിയ ഉൾക്കടലിൽ നിർമ്മിക്കാനിരുന്ന ഒരു പുതിയ പവർ പ്ലാൻറ്റ് നിർമ്മിക്കാനുള്ള പദ്ധതിയിൽ നിന്ന് ഫിന്നിഷ് അധികാരികൾ പിന്മാറിയിരുന്നു.
You are here