ഫിൻലാൻഡിലെ വിവിധ തൊഴിലാളി സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തു. നിർദിഷ്ട പ്രതിനിധികളുമായുള്ള ചർച്ചകൾ വിജയിച്ചില്ലെങ്കിൽ വിവിധ സംഘടനകൾ ഫെബ്രുവരി ആദ്യവാരത്തിൽ സമരത്തിലേക്ക് നീങ്ങും.
ഇൻഡസ്ട്രിയൽ യൂണിയൻ, ട്രേഡ് യൂണിയൻ പ്രോ, ഫെഡറേഷൻ ഓഫ് പ്രൊഫഷണൽ ആൻഡ് മാനേജീരിയൽ സ്റ്റാഫ് (YTN) എന്നിവർ കെമിക്കൽ, ടെക്നോളജി വ്യവസായങ്ങളിലെ കൂട്ടായ വിലപേശൽ ചർച്ചകൾ അവസാനിപ്പിച്ചതിന് ശേഷം പണിമുടക്കിന് ആഹ്വാനം ചെയ്തു .
ഫെബ്രുവരി 1-3 തീയതികളിൽ പ്രധാന കയറ്റുമതി വ്യവസായങ്ങളിൽ 7,200 തൊഴിലാളികളുള്ള 50 തൊഴിലിടങ്ങളിൽ പണിമുടക്കുമെന്ന് ഇൻഡസ്ട്രിയൽ യൂണിയൻ അറിയിച്ചു.
തെയോലിസൂസ്ലീതോ പുതിയ പണിമുടക്ക് മുന്നറിയിപ്പ് നൽകി. തൊഴിൽ തർക്കങ്ങൾ ഭാവിയിലെ വേതന പരിഹാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡിസൈൻ, കൺസൾട്ടിംഗ് വ്യവസായത്തിനും സാങ്കേതിക വ്യവസായത്തിനും വേണ്ടി അമ്മത്തിലിറ്റോ പ്രോ പുതിയ സമര മുന്നറിയിപ്പുകൾ ഫയൽ ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 8 മുതൽ 10 വരെയും ഫെബ്രുവരി 11-17 വരെയും ആണ് പുതിയ പണിമുടക്കുകൾ. മൊത്തം 50 ഓളം കമ്പനികൾ അവയിൽ പങ്കെടുക്കുന്നു. സാങ്കേതിക വ്യവസായത്തിലും രാസ വ്യവസായത്തിലുമായി ഏകദേശം 11,400 ജീവനക്കാർ ജോലി ചെയ്യുന്ന 122 സ്ഥാപനങ്ങളിൽ സമരം ബാധകമാകും.
അതെ സമയം സർവീസ് യൂണിയൻ യുണൈറ്റഡ് (PAM) പണിമുടക്ക് മുന്നറിയിപ്പ് നൽകി. ഫിൻലൻഡിലെ ആളുകളുടെ ദൈനംദിന ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള ഒരു പണിമുടക്കായിരിക്കുമിത്.
ഫെബ്രുവരി 6 മുതൽ 11 വരെ ഏകദേശം 20,000 പേർ ജോലി ചെയ്യുന്ന 185 പലചരക്ക് കടകളിലും ലോജിസ്റ്റിക്സ് സെന്ററുകളിലും സമരം നടത്തുന്നത് പരിഗണിക്കുകയാണെന്ന് PAM അറിയിച്ചു. ഫെബ്രുവരി 8 ന് 160 വൻകിട പലചരക്ക് കടകളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് ആദ്യ മൂന്ന് ദിവസത്തേക്ക് സമരം 25 ലോജിസ്റ്റിക്സ് സെൻറ്ററുകളിൽ മാത്രമായി പരിമിതപ്പെടുത്തും.