സ്വീഡൻ്റെ വടക്കുഭാഗത്ത് പത്തുലക്ഷത്തിലധികം ടൺ അപൂർവ ലോഹങ്ങളുടെ ശേഖരം കണ്ടെത്തി. യൂറോപ്പിലെ ഏറ്റവും വലിയ നിക്ഷേപമാണ് സ്വീഡനിൽ കണ്ടെത്തിയത്.
യൂറോപ്പിൽ ഇപ്പോൾ അപൂർവലോഹങ്ങളൊന്നും ഖനനം ചെയ്യപ്പെടുന്നില്ല. 2021-ൽ യൂറോപ്യൻ യൂണിയനിൽ ഉപയോഗിച്ചിരുന്ന അപൂർവ ലോഹങ്ങളിൽ തൊണ്ണൂറ്റിയെട്ട് ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഒരു മാർഗമായി ഈ കണ്ടെത്തലിനെ കണക്കാക്കപ്പെടുന്നു.
മൊബൈൽ ഫോണുകൾ മുതൽ മിസൈലുകൾ വരെ നിർമ്മിക്കാൻ ഈ അപൂർവലോഹങ്ങൾ അനിവാര്യമാണ്. ഈ ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നത് ബുദ്ധിമുട്ടുള്ളതും പരിസ്ഥിതിക്ക് ഹാനികരവുമാണ്. 2030ഓടെ ഇവയുടെ ആവശ്യം അഞ്ചിരട്ടിയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
You are here