മെയിൻലാൻഡ് യൂറോപ്പിലെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ സമുച്ചയമായ സ്പേസ്പോർട്ട് എസ്റേഞ്ച് വെള്ളിയാഴ്ച വടക്കൻ സ്വീഡനിൽ ഉദ്ഘാടനം ചെയ്തു. സ്വീഡൻ്റെ രാജാവ് കാൾ XVI ഗുസ്താഫ്, പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റോർസോൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ്റ് ഏർസുല വോൺ ഡെർ ലെയ്ൻ എന്നിവർ ചേർന്നാണ് വെള്ളിയാഴ്ച യൂറോപ്യൻ യൂണിയൻ്റെ ആദ്യത്തെ മെയിൻലാൻഡ് ഓർബിറ്റൽ ലോഞ്ച് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്.
ലോകത്ത് ഏകദേശം പത്തോളം രാജ്യങ്ങൾക്ക് മാത്രമാണ് നിലവിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ ഉള്ളത്. സ്പേസ്പോർട്ട് എസ്റേഞ്ച് ബഹിരാകാശത്തേക്ക് ഒരു സ്വതന്ത്ര യൂറോപ്യൻ ഗേറ്റ്വേ വാഗ്ദാനം ചെയ്യുമെന്ന് സ്വീഡിഷ് സ്പേസ് കോർപ്പറേഷൻ (എസ്എസ്സി) പത്രക്കുറിപ്പിൽ അറിയിച്ചു.
ഈ പുതിയ വിക്ഷേപണ സമുച്ചയം ബഹിരാകാശത്ത് യൂറോപ്പിന് അടിത്തറയുണ്ടാക്കാൻ സഹായിക്കും. എസ്എസ്സിയുടെ കണക്കനുസരിച്ച്, 2023 അവസാനത്തോടെ ആദ്യ ഉപഗ്രഹ വിക്ഷേപണം പ്രതീക്ഷിക്കുന്നു.
അന്തരീക്ഷത്തെയും നോർത്തേൺ ലൈറ്റ്സ് പ്രതിഭാസത്തെയും കുറിച്ച് പഠിക്കുന്നതിനായി 1966-ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസി സ്ഥാപിച്ചതാണ് എസ്റേഞ്ച് ബഹിരാകാശ കേന്ദ്രം.
https://sscspace.com/esrange/
https://www.spaceportsweden.com/
You are here