രാജ്യത്ത് വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ ആണവനിലയങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്നതിനുള്ള നിയമനിർമ്മാണം നടപ്പിലാക്കാൻ സ്വീഡൻ തയ്യാറാക്കുകയാണെന്ന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റോർസോൺ ബുധനാഴ്ച പറഞ്ഞു.
പാർലമെൻറ് പാസാക്കിയാൽ നിർദിഷ്ട പുതിയ നിയമം സ്വീഡനിലുടനീളം കൂടുതൽ സ്ഥലങ്ങളിൽ ആണവനിലയങ്ങൾ നിർമ്മിക്കാൻ അനുവദിക്കുകയും അടുത്ത വർഷം മാർച്ചിൽ നിലവിൽ വരികയും ചെയ്യും. പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ നിലപാട് മൂലമുള്ള ഗ്യാസ് വിതരണത്തെ ചുറ്റിപ്പറ്റിയുള്ള പ്രക്ഷുബ്ധത ഇതുവരെ സാരമായി സ്വീഡനെ ബാധിച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി ആണവനിലയങ്ങളുടെ പ്രവർത്തനം നിർത്തിയതിനാൽ രാജ്യത്തിന് മറ്റ് സ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കേണ്ടതായി വരുന്നു. സ്വീഡനിൽ നിലവിൽ ആറ് ആണവനിലയങ്ങളുണ്ട്. അവയിൽ ചിലത് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചത് രാജ്യത്തെ സമീപകാല വൈദ്യുതി വില വർദ്ധനക്ക് കാരണമായിട്ടുണ്ട്.
You are here