തിങ്കളാഴ്ച ആരംഭിച്ച കനത്ത മഞ്ഞുവീഴ്ച ചൊവ്വാഴ്ചയും തുടരും. എന്നാൽ ആഴ്ചയുടെ മധ്യത്തിൽ താപനില ഉയരും. ഇത് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഡ്രൈവിംഗ് ദുഷ്കരമാക്കും. ലാപ്ലാൻഡ് ഒഴികെ ഫിൻലൻഡിൽ എല്ലായിടത്തും ഇന്ന് മഞ്ഞുവീഴ്ചയുണ്ടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഊസിമാ(Uusimaa) മേഘലയിൽ പലയിടത്തും വാഹനാപകടങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഗുരുതരമായ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തിങ്കളാഴ്ച ഉച്ചയോടെ തെക്കൻ തീരത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും 10 സെന്റീമീറ്ററോളം മഞ്ഞുവീഴ്ചയുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയും ഡ്രൈവിംഗ് അവസ്ഥ മോശമായിരിക്കും. മഴയും ഉരുകിയ മഞ്ഞുമൂലമുണ്ടായ ചെളിയും കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ ബുദ്ധിമുട്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ബുധനാഴ്ചയോടെ താപനില 0 ഡിഗ്രി സെൽഷ്യസ്സിന് മുകളിലേക്ക് പോകും. ബുധനാഴ്ച തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്ന കാറ്റ് റോഡ് ഗതാഗതത്തിന് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കാൻ സാധ്യത കൂടുതലാണ്.
You are here