സാമൂഹിക, ആരോഗ്യ സേവനങ്ങളും രക്ഷാപ്രവർത്തനങ്ങളും മുനിസിപ്പാലിറ്റികളിൽ നിന്നും മുനിസിപ്പൽ അസോസിയേഷനുകളിൽ നിന്നും ക്ഷേമ മേഖലകളുടെ ഉത്തരവാദിത്തത്തിലേക്ക് 2023 ജനുവരി 1-ന് മാറ്റി. പരിവർത്തനം പൊതുവെ എല്ലാ മേഖലകളിലും വലിയ വെല്ലുവിളികളില്ലാതെ മുന്നോട്ടു പോകുന്നു. ഫിൻലാൻഡിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണപരിഷ്കാരമാണ് പുതുവർഷ രാവിൽ ശാന്തമായി ആരംഭിച്ചത്.
ഫിൻലൻഡിനെ 21 സ്വയംഭരണ ക്ഷേമ സേവന കൗണ്ടികളായി തിരിച്ചിരിക്കുകയാണ്. സ്വന്തം പ്രദേശത്ത് ആരോഗ്യ, സാമൂഹിക, രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം അതാത് കൗണ്ടികൾക്കായിരിക്കും. ഹെൽസിങ്കി നഗരത്തിൻ്റെ സാമൂഹികവും ആരോഗ്യ സംരക്ഷണവും രക്ഷാപ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്ത സിറ്റി ഓഫ് ഹെൽസിങ്കിക്കാണ്. പ്രത്യേക മെഡിക്കൽ പരിചരണം ആവശ്യമുള്ള പ്രവർത്തനങ്ങളുടെ സംഘടിപ്പിക്കുന്നതിൻ്റെ ഉത്തരവാദിത്വം HUS കോർപ്പറേഷനാണ്.
ഓരോ സർവീസ് കൗണ്ടിയിലും ഏറ്റവും ഉയർന്ന തീരുമാനമെടുക്കൽ അധികാരം കൗണ്ടി കൗൺസിലിനായിരിക്കും. ആദ്യ കൗണ്ടി തിരഞ്ഞെടുപ്പ് 2022 ജനുവരി 23-ന് നടത്തിയിരുന്നു. ആദ്യത്തെ കൗണ്ടി കൗൺസിലിൻ്റെ കാലാവധി 2022 മാർച്ച് 1-ന് ആരംഭിച്ച് 2025 മെയ് 31 വരെ നീണ്ടുനിൽക്കും. 2025 മുതൽ, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളോടൊപ്പം ഓരോ നാല് വർഷത്തിലും കൗണ്ടി തിരഞ്ഞെടുപ്പ് നടക്കും. കൗണ്ടി കൗൺസിലിൻ്റെ കാലാവധി എപ്പോഴും ജൂൺ ആദ്യം ആരംഭിക്കും.
ഈ മാറ്റത്തിൻ്റെ ഏറ്റവും വലിയ നേട്ടം ഇനി മുതൽ ഫിൻസിന് അവരുടെ പ്രശ്നങ്ങൾക്ക് ഒരു കുടക്കീഴിൽ സഹായം ലഭിക്കും എന്ന് ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നു.
https://soteuudistus.fi/
You are here