2023 ജനുവരി 1 മുതൽ, കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന യൂറോപ്യൻ യൂണിയൻ കൗൺസിലിൻ്റെ ആറ് മാസത്തെ പ്രസിഡൻസി സ്വീഡൻ വഹിക്കും. സ്വീഡൻ്റെ പ്രസിഡൻസി കാലയളവിൽ ഉക്രെയ്നിന് സാമ്പത്തികവും സൈനികവുമായ പിന്തുണ തുടരും.
മൂന്നാം തവണയാണ് സ്വീഡൻ യൂറോപ്യൻ യൂണിയൻ കൗൺസിലിൻ്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. സുരക്ഷ, മത്സരക്ഷമത,ഊർജ്ജ വിപണി പരിഷ്കരണം, ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ച. എന്നിവയ്ക്കാവും മുൻഗണന നൽകുക. പ്രസിഡൻസിയുടെ ഭാഗമായി, സ്വീഡൻ ബ്രസൽസിലും ലക്സംബർഗിലും ഏകദേശം 2000 മീറ്റിംഗുകളും സ്വീഡനിലെ വിവിധ സ്ഥലങ്ങളിലായി 150 ഓളം മീറ്റിംഗുകളും നടത്തും.
സ്വീഡിഷ് പ്രസിഡൻസിയുടെ ചട്ടക്കൂടിനുള്ളിൽ സ്വീഡനിൽ നടക്കുന്ന എല്ലാ മീറ്റിംഗുകളിലും കോൺഫറൻസുകളിലും സുരക്ഷയുടെ ഉത്തരവാദിത്തം സ്വീഡിഷ് പോലീസിനാണ്.
1995 ജനുവരി 1-ന് സ്വീഡൻ EU-ൽ ചേർന്നു, 2001-ലും 2009-ലും യഥാക്രമം രണ്ട് തവണ യൂറോപ്യൻ യൂണിയൻ കൗൺസിലിൻ്റെ പ്രസിഡൻസി രാജ്യം വഹിച്ചിരുന്നു.
You are here