ശക്തമായ കാറ്റ് വീശുന്നതിനാൽ ഹെൽസിങ്കി സിറ്റി നടത്താനിരുന്ന വെടിക്കെട്ട് റദ്ദാക്കിയതായി സിറ്റി വക്താക്കൾ അറിയിച്ചു. നഗരവാസികളുടെയും, വിനോദയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്, കാറ്റിൻ്റെ ഗതി മൂലം സുരക്ഷിതമായി വെടിക്കെട്ട് നടത്താനാവും എന്ന് ഉറപ്പുവരുത്താനാവില്ല എന്ന് പത്രക്കുറിപ്പിൽ പറയുന്നു. സ്വകാര്യ വ്യക്തികൾ കരിമരുന്ന് ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുമ്പോഴും കാറ്റിന്റെ ഗതി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
വൈകുന്നേരം 6 മണിക്ക് കൻസലൈസ്തോറിയിൽ കുട്ടികളുടെ പുതുവത്സര പരിപാടിയുടെയും അർദ്ധരാത്രിയിലെ സംഗീത പരിപാടിയുടെയും അവസാനം നടത്തുന്ന കരിമരുന്ന് പ്രയോഗങ്ങൾ ഉപേക്ഷിച്ചു.
1930 മുതൽ ഹെൽസിങ്കിയിൽ പുതുവത്സരം സംഘടിപ്പിക്കുന്നത് ഹെൽസിങ്കി സിറ്റിയാണ്. ഹെൽസിങ്കി ഇവന്റ്സ് ഫൗണ്ടേഷനാണ് പരിപാടി നിർമ്മിക്കുന്നത്.
You are here