വർഷാവസാനത്തിൽ പുതുവത്സരത്തെ വരവേൽക്കാനായി നടത്താറുള്ള വെടിക്കെട്ട് ഓസ്ലോ മുനിസിപ്പാലിറ്റി ഈ വർഷം ഉപേക്ഷിച്ചു. വൈകിട്ട് ആറിനും പുലർച്ചെ രണ്ടിനും ഇടയിൽ മാത്രമേ സ്വകാര്യ വ്യക്തികൾ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്ന് നഗരസഭ അറിയിച്ചു.
എല്ലാ വർഷവും വെടിക്കെട്ട് മൃഗങ്ങളിൽ അപ്രതീക്ഷിതമായ പിരിമുറുക്കത്തിനും, പക്ഷികളുടെ കൂട്ടമരണത്തിനും കാരണമാകുന്നു. തീപിടുത്തങ്ങൾ, അപകടങ്ങൾ, മാലിന്യങ്ങൾ എന്നിവ വർദ്ധിക്കുകയും നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരത്തെയും ബാധിക്കുന്നു.
നോർവേയിലെ മിക്ക വലിയ പട്ടണങ്ങളിലും 2023-ൻ്റെ തുടക്കം കുറിക്കാൻ പൈറോടെക്നിക്ക് ഉപയോഗിച്ചുള്ള വെടിക്കെട്ടുകൾ നടത്തുന്നുണ്ട്. ഓസ്ലോ മുനിസിപ്പാലിറ്റിയിൽ 2019 ന് ശേഷം പുതുവൽസരത്തെ വരവേൽക്കാനായി വെടിക്കെട്ട് നടത്തിയിട്ടില്ല.
You are here