ശനിയാഴ്ച തെക്കൻ പ്രദേശങ്ങൾ മഞ്ഞ് മൂടുമെന്നു ഫിന്നിഷ് മെറ്റീരിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എഫ്എംഐ) റിപ്പോർട്ട് ചെയ്യുന്നു. വാഹനയാത്രക്കാർ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹാങ്കോ മുതൽ പോർവോ വരെയുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്. നിലവിലെ ഈ കാലാവസ്ഥ താംപെരെ വരെയുള്ള ഭാഗങ്ങളിലേക്ക് നീണ്ടേക്കാം.
തെക്കൻ ഫിൻലാൻഡിൽ വാരാന്ത്യത്തിൽ മഞ്ഞുവീഴ്ച ശക്തിപ്പെടും. ഞായറാഴ്ച, ഏറ്റവും കനത്ത മഞ്ഞുവീഴ്ച അളന്നത് പോർവൂവിലാണ്, പന്ത്രണ്ട് മണിക്കൂറിനുള്ളിൽ എട്ട് സെന്റീമീറ്റർ മഞ്ഞ് വീണുവെന്ന് ഫിന്നിഷ് കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
രാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും തെക്കൻ തീരങ്ങളിലും തിങ്കളാഴ്ചയും മഞ്ഞുവീഴ്ച തുടരും. തെക്കൻ ഫിൻലൻഡിലും മധ്യ ഫിൻലൻഡിലും താപനില -2 മുതൽ -9 ഡിഗ്രി വരെയാണ്. വടക്കൻ ഫിൻലൻഡിൽ, മൈനസ് 9 മുതൽ മൈനസ് 15 ഡിഗ്രി താഴെയാണ്. വടക്കൻ ലാപ്ലാൻഡിൽ, ചില സ്ഥലങ്ങളിൽ മൈനസ് 25 ഡിഗ്രിയാണ്.
മഞ്ഞുവീഴ്ച കാരണം, ഊസിമ, വാർസിനൈസ്-സുവോമി, ഓലൻഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച വാഹനയാത്രക്കാർക്ക് കാലാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.