ഒരു പുതിയ നഗരത്തിലേക്കോ രാജ്യത്തിലേക്കോ മാറുമ്പോൾ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന് താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തുക എന്നതാണ്. നോർവേയിൽ ഒരു ഫ്ലാറ്റ് കണ്ടെത്തുന്നതിനെക്കുറിച്ചും കൂടാതെ പ്രതീക്ഷിക്കേണ്ടതെന്നും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
ഓരോ രാജ്യത്തെയും വാടക മാർക്കറ്റിന് അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. നോർവേയും വ്യത്യസ്തമല്ല, താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട നിരവധി പ്രധാന കാര്യങ്ങളുണ്ട്.
എവിടെയാണ് പ്രോപ്പർട്ടി തിരയേണ്ടത് അല്ലെങ്കിൽ ഈ പ്രക്രിയയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്,ഒരു വീട് കണ്ടെത്താൻ സഹായിക്കുന്ന ഒരു ഗൈഡാണ് ഈ ലേഖനം. നോർവേയിൽ എവിടെയാണ് വാടകയ്ക്കായുള്ള വീടുകൾ തിരയേണ്ടത് ?
നോർവേയിൽ ഏറ്റവും പ്രചാരമുള്ള വെബ്സൈറ്റ് Finn.no ആണ്. Finn.no എന്നത് ഒരു ലിസ്റ്റിംഗ് സൈറ്റാണ്, അവിടെ വസ്തുവകകൾ, കാറുകൾ, ഉപയോഗിച്ച ഫർണിച്ചറുകൾ തുടങ്ങി എല്ലാം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു.
നോർവേയിൽ ഏറ്റവും ജനകീയമായ സൈറ്റാണെങ്കിലും നോർഡിക്സിലെ ഒട്ടുമിക്ക പ്രോപ്പർട്ടി സൈറ്റുകളെയും പോലെ ഇത് ഇംഗ്ലീഷിൽ ലഭ്യമല്ല എന്നതൊരു ന്യൂനതയാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തിരയാൻ നിങ്ങളെ അനുവദിക്കുന്നു. സൈറ്റിൻ്റെ ‘bolig’ (പ്രോപ്പർട്ടി) വിഭാഗത്തിലേക്ക് പോയി ‘bolig til leie‘ (വാടകയ്ക്ക് വസ്തു) ക്ലിക്ക് ചെയ്യേണ്ടതുണ്ട്. തുടർന്ന്,ആവശ്യാനുസരണം തിരച്ചിൽ ഫിൽട്ടർ ചെയ്യാം.
ബ്രൗസർ നൽകുന്ന വിവർത്തന പ്രവർത്തനം ഉപയോഗിക്കാമെങ്കിലും ചില നിർണായക വിശദാംശങ്ങൾ വിവർത്തനത്തിൽ നഷ്ടപ്പെട്ടേക്കാം. എന്നിരുന്നാലും, ചില ലിസ്റ്റിംഗുകൾ ഇംഗ്ലീഷിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Hybel.no ആണ് മറ്റൊരു ഓപ്ഷൻ. ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രോപ്പർട്ടികൾ സാധാരണയായി ചെറിയ അപ്പാർട്ടുമെന്റുകൾ, സ്റ്റുഡിയോകൾ, ഫ്ലാറ്റ് ഷെയറിലുള്ള മുറികൾ എന്നിവയാണ്.
ഈ സൈറ്റിലെ ലിസ്റ്റിംഗുകളും പ്രധാനമായും വലിയ നഗരങ്ങളിലെ പ്രൊപർട്ടികളാണ്. ഫർണിച്ചറുകൾക്കൊപ്പം കൂടുതൽ പ്രോപ്പർട്ടികൾ വരുന്നു എന്നതാണ് ഹൈബെലിന്റെ ഒരു നേട്ടം.
ഒരു വാടകക്കാരനെന്ന നിലയിൽ നിങ്ങളുടെ ബജറ്റിനൊതുങ്ങുന്ന ഒരു പരസ്യം പോസ്റ്റ് ചെയ്യുകയും ഭൂവുടമകൾക്ക് വാടകക്കാരൻ സമീപിക്കാനുള്ള ഒരു സാധ്യതയും ഈ സൈറ്റ് ഉപഭോക്താവിന് നൽകുന്നു. Finn.no-മായി താരതമ്യപ്പെടുത്തുമ്പോൾ ലിസ്റ്റിംഗുകൾ വളരെ കുറവാണ് എന്നതാണ് ഒരു പോരായ്മ. Utleiemegleren, Rubrikk പോലുള്ള സൈറ്റുകളും ഇതേ സെർവീസെകുല നൽകുന്ന സൈറ്റുകളാണ്.
താല്പര്യമുള്ള ഒരു സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ, വേഗത്തിൽ കൂടുതൽ വിവരങ്ങൾക്ക് ഭൂവുടമയെ ബന്ധപ്പെടുന്നതാണ് എപ്പോഴും നല്ലത്, കാരണം വിപണിയിൽ പൊതുവെ ഗുണനിലവാരമുള്ള വാടക വസ്തുക്കളുടെ കുറവുണ്ട്. സാധാരണഗതിയിൽ നല്ല ഒരു ഫ്ലാറ്റ് രണ്ടോ മൂന്നോ ആഴ്ചകൾ മാത്രമേ വിപണിയിൽ ഉണ്ടാവുകയുള്ളു.
വീട് ആർക്കു വാടകയ്ക്ക് നൽകണം എന്നത് പൂർണമായും ഭൂവുടമയുടെ തീരുമാനമാണ്. നിയമപരമായ ഒരു കരാർ നിർബന്ധമാണ്, കൂടാതെ ഡെപ്പോസിറ്റ് ഭൂവുടമയുടെതല്ലാത്ത ഒരു പ്രത്യേക അക്കൗണ്ടിലേകാവും അടയ്ക്കേണ്ടിവരിക. ആദ്യ മാസത്തെ വാടക മുൻകൂറായി നൽകുകയും വേണം. ഒരു ഫർണിഷ് ചെയ്ത അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുകയാണെങ്കിൽ,വീട്ടിൽ ഉള്ള വസ്തുക്കളുടെ ഒരു ഇൻവെന്ററിയും കരാറിൽ ഉണ്ടാവും.
നോർവേയിൽ താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തുന്നത് ഒരു വിദേശിക്ക് ഒരു സ്വദേശിയേക്കാൾ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഓസ്ലോ പോലുള്ള അന്താരാഷ്ട്ര നഗരങ്ങളിൽ പോലും നോർവീജിയൻ പൗരന്മാർക്ക് സാധാരണ മുൻഗണന ലഭിച്ചേക്കാം.
You are here