ഈ ആഴ്ച ആദ്യം വടക്കൻ യൂറോപ്പിൽ വീശിയടിച്ച ഹാൻസ് കൊടുങ്കാറ്റ് നോർവേയിൽ ഗതാഗത തടസ്സത്തിനും വെള്ളപ്പൊക്കത്തിനും വൈദ്യുതി തടസ്സത്തിനും കാരണമായി.
ഹാൻസ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകൾ ഒഴുകിപോവുകയും വൈദ്യുതി മുടക്കം ഉണ്ടാകുകയും തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് ഭരണകൂടം തയ്യാറെടുക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ തടാകമായ മ്യോസ്സയിൽ ഉരുൾപൊട്ടലും ജലനിരപ്പ് ഉയരുമെന്ന ആശങ്കയും കണക്കിലെടുത്ത് കൂടുതൽ ആളുകളെ ഒഴിപ്പിക്കാനുള്ള സാധ്യതയ്ക്കായി നോർവേ തയ്യാറെടുക്കുകയാണ്.
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ 2,000 പേരെ ഇതിനകം വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. നോർവേയിലെ ഏറ്റവും മോശം ബാധിത പ്രദേശങ്ങളിലൊന്ന് ഓസ്ലോയിൽ നിന്ന് 25 മൈൽ വടക്കുള്ള ഹോനെഫോസെൻ പട്ടണമാണ്.
നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം റെയിൽ റോഡ് പാതകൾ അടഞ്ഞിരിക്കുകയാണ്. ഇതുവരെയുള്ള നാശനഷ്ടം ഒരു ബില്യൺ ക്രോണർ വരും.
തുറന്ന റോഡുകളിൽ അനാവശ്യമായ ബുദ്ധിമുട്ട് ഒഴിവാക്കാൻ ക്യാബിനുകൾ ഉള്ള ആയിരക്കണക്കിന് നോർവീജിയൻകാരോട് അവ പരിശോധിക്കരുതെന്ന് ഗവൺമെൻറ് അഭ്യർത്ഥിച്ചിട്ടുണ്ട്.
മലിനജലം നിലവിൽ നിരവധി മുനിസിപ്പാലിറ്റികളിൽ നിന്ന് തടാകത്തിലേക്ക് ഒഴുകുന്നതിനാൽ ആളുകളോട് തടാകങ്ങളിൽ നിന്ന് അകന്നു നിൽക്കാനും ഗവൺമെൻറ് ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രി യോനാസ് ഗാർ സ്റ്റോറെയും രാജകുടുംബങ്ങളും നോർവേയിലെ ദുരിതബാധിത പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും കൊടുങ്കാറ്റിനെത്തുടർന്ന് ഒഴിപ്പിക്കേണ്ടി വന്ന ആളുകളെ കാണുകയും ചെയ്തു.