പന്ത്രണ്ട് നോർവീജിയൻ സർക്കാർ മന്ത്രാലയങ്ങൾ സൈബർ ആക്രമണത്തിന് ഇരയായതായി നോർവീജിയൻ സർക്കാർ തിങ്കളാഴ്ച അറിയിച്ചു. റഷ്യൻ വാതക പ്രവാഹത്തിൽ ഇടിവുണ്ടായതിന് ശേഷം യൂറോപ്പിലെ ഏറ്റവും വലിയ വാതക വിതരണവും പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിയും നടത്തുന്നത് നോർവേയാണ്.
ജൂലൈ 12 ന് വാതക വിതരണക്കാരിൽ ഒരു സ്ഥാപനത്തിൻ്റെ പ്ലാറ്റ്ഫോമിൽ സൈബർ ദൗർബല്യം തിരിച്ചറിഞ്ഞു ഇല്ലാതാക്കിയതായി സർക്കാർ ഏജൻസി മേധാവി എറിക് ഹോപ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ ആക്രമണത്തിന്റെ വ്യാപ്തി എന്താണെന്നും ഇതിനു പുറകിൽ പ്രവർത്തിച്ചവരെ കുറിച്ചും അറിയാൻ കഴിഞഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഓഫീസും വിദേശ, പ്രതിരോധ, നീതിന്യായ മന്ത്രാലയങ്ങളും വ്യത്യസ്തമായ ഐടി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനാൽ അവയെ ബാധിച്ചിട്ടില്ല, ഹോപ്പ് പറഞ്ഞു. 2019 നും 2022 നും ഇടയിൽ സൈബർ ആക്രമണങ്ങളുടെ എണ്ണം മൂന്നിരട്ടിയായി, രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസി ഫെബ്രുവരിയിലെ ഏറ്റവും പുതിയ റിസ്ക് അസസ്മെൻറ്റ് റിപ്പോർട്ടിൽ പറഞ്ഞു.
You are here