നോർവേയിലെ ഏറ്റവും വലിയ കപ്പൽ, ഫെറി ഓപ്പറേറ്റർമാരായ നോർലെഡ് വിപുലമായ കടൽ പരീക്ഷണങ്ങൾക്ക് ശേഷം ലോകത്തിലെ ആദ്യത്തെ ലിക്വിഡ് ഹൈഡ്രജൻ പവർ കപ്പൽ ഉപയോഗിച്ച് ഫെറി സർവീസ് ആരംഭിച്ചു.
എംഎഫ് ഹൈഡ്രയ്ക്ക് 300 യാത്രക്കാരെയും 80 കാറുകളെയും വഹിക്കാൻ കഴിയും. യൽമെലൻഡ് (Hjelmeland), ഷോവിക് (Skipavik), നെസ്വിക് (Nesvik) എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു ത്രികോണ റൂട്ടിലാണ് ഫെറി പ്രവർത്തിപ്പിക്കുക.
ഫെറിയുടെ മുകളിൽ ഇന്ധന സെല്ലിനൊപ്പം സ്ഥിതി ചെയ്യുന്ന 80 ക്യുബിക് മീറ്റർ ടാങ്കുകളിൽ നാല് ടൺ ദ്രാവക ഹൈഡ്രജൻ വഹിക്കാനാകും.
ലിക്വിഡ് ഹൈഡ്രജൻ്റെ സാന്ദ്രത കംപ്രസ് ചെയ്ത ഹൈഡ്രജനേക്കാൾ വളരെ കൂടുതലാണ്. ഹൈഡ്രജൻ വാതകത്തെ 253 ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പിച്ച് ഇൻസുലേറ്റ് ചെയ്ത ടാങ്കിൽ സംഭരിച്ചാണ് ഇത് സൃഷ്ടിക്കുന്നത്. ബഹിരാകാശ യാത്രയ്ക്കുള്ള റോക്കറ്റ് ഇന്ധനമായാണ് ഇതിൻ്റെ ഏറ്റവും സാധാരണമായ ഉപയോഗം.
ലോകത്തിൽ ലിക്വിഡ് ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നത്
ആകെ ബഹിരാകാശ വിക്ഷേപണത്തിനും നോർലെഡിൻ്റെ എംഎഫ് ഹൈഡ്രയുമാണ്.
You are here