തീവ്രവാദ സംഘടനയിൽ പങ്കെടുക്കുന്നത് കുറ്റകരമാക്കുന്ന പുതിയ നിയമം സ്വീഡൻ സർക്കാർ പാർലമെൻറ്റിന് അയച്ചു. ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിത്തമാണോ ഭൗതിക സഹായമാണോ എന്നത് പരിഗണിക്കാതെ തന്നെ ഭീകര സംഘടനയ്ക്ക് നൽകുന്ന എല്ലാത്തരം പിന്തുണയും പുതിയ നിയമ പ്രകാരം ക്രിമിനൽ കുറ്റമാക്കും.
ജൂണിൽ തുർക്കിയുമായും ഫിൻലൻഡുമായും സ്വീഡൻ ഒപ്പുവെച്ച ത്രികക്ഷി മെമ്മോറാണ്ടത്തിൻ്റെ നിബന്ധനകൾ പാലിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി ഈ നിയമം കണക്കാക്കപ്പെടുന്നു. കുർദിഷ് ഭീകരസംഘടനയായ പി.കെ.കെ.യെ അടിച്ചമർത്താൻ സ്വീഡൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് തുർക്കിയെ ബോധ്യപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണ് ഈ നീക്കം.
“നിയമം എങ്ങനെ പ്രായോഗികമായി ഉപയോഗിക്കപ്പെടുന്നു എന്നത് നിയമപാലകർക്കുള്ള ഒരു ചോദ്യമാണ്. എല്ലാ തീവ്രവാദ സംഘടനകളും സ്വീഡന്റെ ഭാഗത്ത് നിന്ന് കൂടുതൽ ശക്തമായ പ്രതിരോധം അഭിമുഖീകരിക്കേണ്ടി വരും ” സ്വീഡനിലെ നീതിന്യായ മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്വീഡൻ്റെ നാറ്റോ പ്രവേശനത്തിന് തുർക്കിയുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളിൽ പുതിയ നിയമം സഹായിക്കുമെങ്കിലും ആറ് വർഷമായി ഈ നിയമത്തിനായുള്ള ഒരുക്കത്തിലായിരുന്നു എന്നതാണ് വസ്തുത.
You are here