ഫർണിച്ചർ ശൃംഖലയായ Ikea കുട്ടികളുടെ കളിപ്പാട്ടങ്ങളിലൊന്ന് മടക്കിവിളിക്കുന്നു. BLÅVINGAD കളിപ്പാട്ടം വാങ്ങിയിട്ടുള്ള എല്ലാ ഉപഭോക്താക്കളോടും ആ കളിപ്പാട്ടതിൻ്റെ ഉപയോഗം നിർത്താനും മുഴുവൻ റീഫണ്ടിനായി Ikea-യുമായി ബന്ധപ്പെടാനും കമ്പനി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
ശ്വാസംമുട്ടൽ അപകടസാധ്യതയുള്ളതിനാലാണ് BLÅVINGAD കളിപ്പാട്ടം തിരിച്ചുവിളിക്കുന്നത. കളിപ്പാട്ടത്തിലെ ചെറിയ ആണികൾ അഴിഞ്ഞുവീഴുന്നത് ശ്വാസംമുട്ടലിന് കാരണമാകുന്നു. ഇത് ചെറിയ കുട്ടികൾക്ക് അപകടമാണെന്ന് മനസിലാക്കിയാണ് ഈ നീക്കം.