വ്യാപകമായ ബസ്സ് പണിമുടക്ക് ബുധനാഴ്ച പ്രധാന നഗരങ്ങളിൽ പ്രാദേശിക ഗതാഗതം സ്തംഭിപ്പിക്കും. ഫിന്നിഷ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (AKT) ആഹ്വാനം ചെയ്ത പണിമുടക്ക് ബുധനാഴ്ച രാവിലെ ആരംഭിച്ച് മാർച്ച് 10 വരെ തുടരും. മെട്രോ, ട്രാം, ലോക്കൽ ട്രെയിൻ സർവീസുകൾ സാധാരണ പോലെ പ്രവർത്തിക്കും.
AKTയും എംപ്ലോയേഴ്സ് ഫെഡറേഷൻ ഓഫ് റോഡ് ട്രാൻസ്പോർട്ടും (ALT) തിങ്കളാഴ്ച ബസ് ഡ്രൈവർമാരുടെ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് ധാരണയിലെത്തുന്നതിൽ പരാജയപ്പെട്ടു. ബസ്സ് വ്യവസായവും മെയിൻറ്റനൻസ് വർക്ക്ഷോപ്പുകളും സംബന്ധിച്ച തൊഴിൽ തർക്കത്തിൽ AKT ഒത്തുതീർപ്പ് നിർദ്ദേശം നിരസിച്ചതോടെയാണ് സമരത്തിലേക്ക് വഴിതെളിച്ചത്. ബസ്സ് ഡ്രൈവർമാരുടെ ക്ഷാമം, ദൈർഖ്യമേറിയ ജോലി സമയം, മോശമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയും സമരത്തിന് കാരണമാണ്.
മാർച്ച് 6 തിങ്കളാഴ്ച മുതൽ ട്രെയിൻ, ട്രാം, സബ്വേ ഡ്രൈവർമാരും പൊതുഗതാഗത പണിമുടക്കിൽ പങ്കുചേരുമെന്ന് യൂണിയൻ പത്രക്കുറിപ്പിൽ അറിയിച്ചു. മാർച്ച് 13-17 തീയതികളിൽ ഗതാഗതം സ്തംഭിപ്പിക്കുന്ന പണിമുടക്കിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
You are here