ഫിൻലാൻഡ് പുതിയതും പുരോഗമനപരവുമായ അവകാശ നിയമം പാസാക്കി. ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ നിയമപരമായ ലിംഗഭേദം മാറ്റുന്നത് എളുപ്പമാക്കുന്നു.
പുതിയ നിയമങ്ങൾ അനുസരിച്ച് പതിനെട്ട് വയസ്സിന് മുകളിലുള്ള ട്രാൻസ്ജെൻഡറുകൾക്ക് ഒരു സ്വയം പ്രഖ്യാപന പ്രക്രിയയിലൂടെ അവരുടെ ലിംഗഭേദം നിയമപരമായി മാറ്റാനാകും. ഇനി മുതൽ കഠിനമായ മെഡിക്കൽ, സൈക്യാട്രിക് അംഗീകാര പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല. ട്രാൻസ്ജെൻഡറുകൾക്ക് വന്ധ്യതയുടെ മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതില്ല.
ബുധനാഴ്ച ഫിൻലൻഡിലെ 200 സീറ്റുകളുള്ള പാർലമെന്റിൽ 69 നെതിരെ 113 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് നിയമം പാസാക്കിയത്. പതിനേഴ് എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
കഴിഞ്ഞ മാസം സ്പെയിൻ ലിംഗമാറ്റങ്ങൾ സ്വയം പ്രഖ്യാപിക്കാൻ അനുവദിക്കുന്ന നിയമം പാസാക്കിയിരുന്നു. ഡിസംബറിൽ സ്കോട്ട്ലൻഡിലെ നിയമനിർമ്മാതാക്കൾ പാസാക്കിയ സമാനമായ ബിൽ യുകെ സർക്കാർ വീറ്റോ ചെയ്തിരുന്നു.
You are here