നോർവേയിൽ വാഹന ഉടമകൾക്ക് അതിവേഗത്തിൽ വാഹനമോടിക്കുകയോ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുകയോ ചെയ്താൽ ട്രാഫിക്ക് പിഴയിൽ വൻ വർദ്ധനവ് നേരിടേണ്ടിവരുന്നു. ഏകദേശം 30 ശതമാനമാണ് ട്രാഫിക്ക്പിഴയിൽ വർദ്ധനവ് വരുത്തിയിരിക്കുന്നത്.
ഹാൻഡ്സ്-ഫ്രീ മോഡിൽ അല്ലാത്ത ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് NOK 9,700 പിഴ ഈടാക്കും. റൈറ്റ് ഓഫ് വേ നിയമം അവഗണിച്ച് വാഹനമോടിക്കുന്നതും, മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തതും പിഴ ചുമത്തപ്പെടാൻ കാരണമായേക്കും.
കഴിഞ്ഞ വർഷം ട്രാഫിക്ക് മരണങ്ങൾ കുത്തനെ ഉയർന്നതിനുള്ള പ്രതികരണമാണ് പുതിയ ഉയർന്ന പിഴകൾ. എല്ലാ ട്രാഫിക്ക് മരണങ്ങളിലും മൂന്നിലൊന്ന് ഡ്രൈവറുടെ ശ്രദ്ധക്കുറവ് മൂലമാണ് എന്ന് ട്രാഫിക്ക് സുരക്ഷാ സംഘടനയായ ട്രൈഗ് ട്രാഫിക്കിലെ വക്താവ് പത്ര സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുള്ള ട്രാഫിക്ക് കാമറകൾ പൂർണതോതിൽ പ്രവർത്തനക്ഷമമാണെന്ന് വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ ട്രാഫിക്ക് നിയമങ്ങൾ പാലിക്കുക, മൊബൈൽ ഫോണുകൾ സൈലന്റ് മോഡിൽ ഇടുക എന്നീ നിർദേശങ്ങൾ അവർ മുന്നോട്ടു വെച്ചു.
You are here