വെള്ളിയാഴ്ച ഉച്ചയോടെ സ്വീഡൻ്റെ പടിഞ്ഞാറൻ തീരത്ത് വീശിയടിക്കുന്ന ഓട്ടോ കൊടുങ്കാറ്റ് സെക്കൻറ്റിൽ 27 മുതൽ 31 മീറ്റർ വരെ വേഗതയിൽ വീശും. സ്വീഡിഷ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം SMHI സ്വീഡൻ്റെ പടിഞ്ഞാറൻ തീരത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിപ്പിച്ചു.
കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും റോഡുകൾക്കും വൈദ്യുതി ലൈനുകൾക്കും മുകളിലൂടെ മരങ്ങൾ കടപുഴകി വീഴാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ആളുകളോട് അവരുടെ പൂന്തോട്ടങ്ങളിൽ എന്തെങ്കിലും അയഞ്ഞ വസ്തുക്കൾ ഉണ്ടെങ്കിൽ അവ കെട്ടിയിടാനും പുറത്തേക്ക് പോകുമ്പോൾ ശ്രദ്ധിക്കാനും പത്രകുറിപ്പിൽ ആവശ്യപ്പെടുന്നു. കാറ്റിൽ ശിഖരങ്ങൾ വീഴാനും വസ്തുക്കൾ ചുറ്റിക്കറങ്ങാനും സാധ്യതയുണ്ട്.
വെള്ളി, ശനി ദിവസങ്ങളിൽ പടിഞ്ഞാറൻ സ്വീഡനിലേക്കുള്ള നിരവധി ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഈ ലൈനുകളിലെല്ലാം സർവീസുകൾ പുനരാരംഭിക്കും.