ഫിൻലൻഡിൽ ആദ്യത്തെ നാഷണൽ പ്രീപേർട്നെസ്സ് ഡേ ആയി ഫെബ്രുവരി 7, ചൊവ്വാഴ്ച ആഘോഷിച്ചു. 72 എന്ന സംഖ്യയെ അടിസ്ഥാനമാക്കിയാണ് ദിവസം തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രകൃതിദുരന്തമോ സൈനിക ആക്രമണമോ പോലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ, കുറഞ്ഞത് 72 മണിക്കൂറെങ്കിലും അവശ്യസർവീസുകൾ ഇല്ലാതെ കൈകാര്യം ചെയ്യാൻ ഫിൻലൻഡിലെ ആളുകളെ തയ്യാറാക്കുക എന്നതാണ് SPEK ഉദ്ദേശിക്കുന്നത്.
ഫിന്നിഷ് നാഷണൽ റെസ്ക്യൂ അസോസിയേഷൻ (SPEK) കഴിഞ്ഞ വർഷം ഫിൻലാൻഡിലെ ആളുകൾക്കിടയിൽ തയ്യാറെടുപ്പ് കോഴ്സുകളിൽ താൽപ്പര്യം വർധിച്ചതായി റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് പങ്കെടുക്കുന്നവരുടെ എണ്ണം നാലിരട്ടിയായിട്ടുണ്ട്.
‘’72 മണിക്കൂർ സ്വയം അതിജീവിക്കാൻ വീട്ടിൽ എന്തെല്ലാം ഉണ്ടായിരിക്കണം? ഫ്ലാഷ്ലൈറ്റുകളും ഭക്ഷണവും മാത്രമല്ല മരുന്നുകളും വെള്ളവും, അടിയന്തര സാഹചര്യത്തിൽ വേണ്ടതെല്ലാം വീട്ടിൽ ഉണ്ടോ എന്ന് എല്ലാവരും ചിന്തിക്കണം’’ SPEK യുടെ ട്രെയിനിംഗ് ഹെഡ് അൻസി ലാമിനൻ പറയുന്നു.
ഹോം കിറ്റിൽ ഉൾപ്പെടുത്താനുള്ള അവശ്യവസ്തുക്കൾ :
വെള്ളം സൂക്ഷിക്കാനുള്ള പാത്രങ്ങൾ (വൃത്തിയുള്ളതും മൂടിയോടു കൂടിയതും)
എല്ലാ കുടുംബാംഗങ്ങൾക്കും ആവശ്യമായുള്ളതും തയ്യാറാക്കാൻ എളുപ്പമുള്ളതുമായ ഭക്ഷണം
വളർത്തുമൃഗങ്ങളുടെ ഭക്ഷണം
ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോയും ബാറ്ററികളും
ബാറ്ററി പ്രവർത്തിക്കുന്ന ഫ്ലാഷ്ലൈറ്റും ബാറ്ററികളും
ഫോൺ ചാർജ് ചെയ്യുന്നതിനുള്ള ബാക്കപ്പ് പവർ
ക്യാമ്പിംഗ് സ്റ്റൗവും തീപ്പെട്ടിയും
പണം
ആവശ്യമായ മരുന്നുകൾ
അയോഡിൻ ഗുളികകൾ
ശുചിത്വ സാമഗ്രികൾ
പ്രഥമശുശ്രൂഷാ സാമഗ്രികൾ
ഹാൻഡ് ഫയർ എക്സ്റ്റിംഗുഷർ
You are here