ഹെൽസിങ്കി ലോൺറോട്ടിൻകാട്ടുവിൽ സ്റ്റഡ് ചെയ്ത ടയർ നിരോധനത്തിൻ്റെ “പരിശീലന കാലയളവ്” അവസാനിച്ചെന്ന് പോലീസിന് അറിയിച്ചു. മൂന്ന് വർഷത്തെ നിരോധന പരീക്ഷണം 2022 സെപ്തംബർ അവസാനത്തോടെ ആരംഭിച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് 100 യൂറോ പിഴ ചുമത്താം. മൂന്ന് വർഷത്തെ നിരോധന പരീക്ഷണം 2022 സെപ്തംബർ അവസാനത്തോടെ ആരംഭിച്ചിരുന്നു.
മാന്നെർഹൈമിൻതിയെക്കും ഹിയേതാലഹ്ഡെൻകാട്ടുവിനുമിടയിലുള്ള ഏകദേശം 900 മീറ്റർ നീളമുള്ള ഭാഗമാണ് നിരോധനത്തിൽ ഉൾക്കൊള്ളുന്നത്. നിയമം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 100 യൂറോ ട്രാഫിക് ലംഘന ഫീസ് നൽകേണ്ടിവരും.
സ്റ്റഡ് ടയറുകൾ ഉപയോഗിച്ച് ലോൺറോട്ടിൻകാട്ടുവിലുള്ള വീടുകളിലേക്ക് വാഹനമോടിച്ചു പോകുവാൻ തടസ്സങ്ങളില്ല. ടാക്സികൾ പോലെയുള്ള പ്രൊഫഷണൽ ഗതാഗതത്തിന് ഉപഭോക്താക്കളെ കയറ്റാനും ഇറക്കാനും അനുവാദമുണ്ട്.
നിരോധനത്തെക്കുറിച്ച് അറിയിക്കുന്ന ട്രാഫിക് അടയാളങ്ങളും വായുവിൻ്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങളും തെരുവിൻ്റെ വശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ വായു മലിനീകരണവും ശബ്ദവും കുറയ്ക്കുവാനും ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നു. തെരുവിൽ ഉണ്ടാവുന്ന പൊടിയുടെ പകുതിയോളം പ്രധാനമായും റോഡിൻ്റെ ഉപരിതലത്തിൽ നിന്ന് ടയറുകളുടെ സ്റ്റഡ് ഉരസ്സിയുണ്ടാക്കുന്ന പദാർത്ഥമാണ്.
ഹെൽസിങ്കി നഗരത്തിൻ്റെ ഈ പരീക്ഷണം 2025 വരെ നീണ്ടുനിൽക്കും.
You are here