നോർഡിക് മേഖലയ്ക്കായി പ്രതിരോധ കേന്ദ്രീകൃത പൊതു സൈബർ സുരക്ഷാ പദ്ധതി വികസിപ്പിക്കുന്നതിന് നോർവേ നേതൃത്വം നൽകുന്നു. ഡിസംബറിൽ നോർഡിക് കൗൺസിലിൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തെ തുടർന്നാണ് പദ്ധതി വികസിപ്പിക്കാനുള്ള ബഹുരാഷ്ട്ര കരാർ നിലവിൽ വന്നത്.
നോർഡിക് രാജ്യങ്ങൾ തമ്മിലുള്ള അന്തർ പാർലമെന്ററി സഹകരണത്തിനുള്ള ഔദ്യോഗിക സംഘടനയാണ് നോർഡിക് കൗൺസിൽ. 1952-ൽ രൂപീകൃതമായ കൗൺസിലിൽ ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, ഫറോ ദ്വീപുകൾ, ഗ്രീൻലാൻഡ്, ഓലൻഡ് ദ്വീപുകൾ എന്നിവ ഉൾപ്പെടുന്നു.
നോർഡിക് കൗൺസിലിൻ്റെ 2023-ലെ 12 മാസത്തെ റൊട്ടേറ്റിംഗ് പ്രസിഡൻസി നിലവിൽ നോർവേയാണ് വഹിക്കുന്നത്. ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ എന്നിവ ഉൾപ്പെടുന്ന നോർഡിക് ഡിഫൻസ് കോ-ഓപ്പറേഷൻ (NORDEFCO)ഗ്രൂപ്പിന് സൈബർ സുരക്ഷാ വികസന പദ്ധതി വികസിപ്പിക്കാനുള്ള ചുമതലയേൽപ്പിച്ചു. NORDEFCOയുടെ വിഷൻ 2025 പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ശ്രമം.
ദീർഘകാലാടിസ്ഥാനത്തിൽ, രാജ്യങ്ങൾ തമ്മിലുള്ള ഇൻറ്റലിജൻസ് ബന്ധം ദൃഢമാക്കുക എന്നതാണ് സൈനിക തന്ത്രം. സൈബർ ഇടങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ഭീഷണികളെ പ്രതിരോധിക്കാനുള്ള ശേഷി നോർഡിക് രാജ്യങ്ങൾക്ക് നൽകാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
നോർഡിക് രാജ്യങ്ങൾ 2016 മുതൽ ഒരു പൊതു സൈബർ സുരക്ഷാ തന്ത്രത്തിനുള്ള സാധ്യതകളെ കുറിച്ചുള്ള പഠനം നടത്തിയിരുന്നു. എന്നാൽ ഉക്രൈൻ – റഷ്യയുടെ യുദ്ധത്തെ തുടർന്ന് നോർഡിക്, ബാൾട്ടിക് പ്രദേശങ്ങളിൽ ഉണ്ടായ അനിശ്ചിതാവസ്ഥ ഇപ്പോൾ സൈബർ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായി.
നോർഡിക് രാജ്യങ്ങളിലുടനീളമുള്ള സൈനിക സൈബർ ത്രെറ്റ് യൂണിറ്റുകളുമായും ദേശീയ സൈബർ സുരക്ഷാ ഏജൻസികളുമായും NORDEFCO ബന്ധം സ്ഥാപിക്കും.
You are here