ജനുവരി ആദ്യം ഹെൽസിങ്കി സിറ്റി നടത്തുന്ന വാർഷിക ലൈറ്റ് ഫെസ്റ്റിവലാണ് ലക്സ് ഹെൽസിങ്കി( https://luxhelsinki.fi/ ). ലൈറ്റ് ആർട്ടിൻ്റെ വിവിധ രൂപങ്ങൾ വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഹെൽസിങ്കിയുടെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങൾക്ക് പുറമേ, അത്രകണ്ട് പരിചിതമല്ലാത്ത സ്ഥലങ്ങളും പ്രോഗ്രാമിനായി തിരഞ്ഞെടുക്കാറുണ്ട്.
കൻസലൈസ്തോറി(kansalaistori) മുതൽ കോർകെയാസാരി മൃഗശാല (Korkeasaari zoo) വരെ നഗരത്തിലെ സാംസ്കാരിക കേന്ദ്രങ്ങളിലും പ്രാദേശിക കെട്ടിടങ്ങളിലും ലൈറ്റ് ഇൻസ്റ്റലെഷനുകൾ വ്യാപിച്ചിരിക്കുന്നു. ഓരോ വർഷവും അര ദശലക്ഷത്തിലധികം സന്ദർശകർ ഈ അതുല്യമായ സൃഷ്ടികൾ ആസ്വദിക്കാൻ എത്തുന്നു.
2023 ജനുവരി 4 മുതൽ 8 വരെ വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ ലുക്സ് ഇൻസ്റ്റലേഷനുകൾ സന്ദർശകർക്കായി തുറന്നിരിക്കും. ലുക്സ് ഹെൽസിങ്കിയുടെ എല്ലാ ഇൻസ്റ്റലേഷനുകളും സൗജന്യമാണെങ്കിലും മൃഗശാലയിലേക്ക് പ്രവേശനത്തുകയുണ്ട്.
2009ൽ ആരംഭിച്ച ലുക്സ് ഹെൽസിങ്കി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതും നിർമ്മിക്കുന്നതും ഹെൽസിങ്കി ഇവന്റ്സ് ഫൗണ്ടേഷനാണ്. കോർകെസാരി മൃഗശാല, ഇറ്റാലിയൻ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്, പോൾസ്റ്റാർ, യുലെ എന്നിവരാണ് ലക്സ് ഹെൽസിങ്കിയുടെ പങ്കാളികൾ.
You are here