താഴ്ന്ന വരുമാനക്കാർക്ക് ജനുവരി മുതൽ ഏപ്രിൽവരെയുള്ള മാസങ്ങളിലെ വൈദ്യുതി ചെലവുകൾക്ക് കേലയിൽ നിന്ന് പിന്തുണ ലഭിക്കും. താഴ്ന്ന വരുമാനക്കാർക്കുള്ള കേലയുടെ വൈദ്യുതി സബ്സിഡിക്കുള്ള അപേക്ഷ കേലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷയുടെ കൂടെ വൈദ്യുതി ബിൽ ആവശ്യമാണ്. 2023 അവസാനം വരെ പിന്തുണയ്ക്കായി അപേക്ഷിക്കാം. വൈദ്യുതി പ്രസരണ ചെലവുകൾ സബ്സിഡിയിൽ ഉൾപ്പെടുന്നില്ല.
ക്രിസ്മസിന് മുമ്പ് സർക്കാർ ഉണ്ടാക്കിയ നയമനുസരിച്ച്, ശൈത്യകാലത്തെ നാല് മാസങ്ങളിലെ വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതിന് സഹായധനം ഒറ്റത്തവണയായി നൽകണം. നവംബർ-ഡിസംബർ മാസങ്ങളിലെ വൈദ്യുതി ഉപഭോഗം അടിസ്ഥാനമാക്കിയാണ് ഈ തുക തീരുമാനിക്കുന്നത്.
വൈദ്യുതി ബില്ലിൽ വൈദ്യുതി കമ്പനികൾ മുഖേന റീഫണ്ട് നടപ്പിലാക്കും, അതിന് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.
You are here