2024 വേനൽക്കാലത്തോടെ ചെറിയ വീടുകളിൽ താമസിക്കുന്നവർക്ക് ജൈവമാലിന്യ ശേഖരണം നിർബന്ധമാക്കും. ഫിൻലൻഡിലെ ചില ഭാഗങ്ങളിൽ ജൈവമാലിന്യങ്ങളുടെ ശേഖരണം വർഷങ്ങളായി നടന്നുവരുന്നുണ്ട്.
ജൈവമാലിന്യ ശേഖരണ രീതികളിലും ഷെഡ്യൂളുകളിലും പ്രാദേശികമായി വ്യത്യാസങ്ങളുണ്ട്. ചില മുനിസിപ്പാലിറ്റികളിൽ മാറ്റം അടുത്ത വർഷം വേനൽക്കാലം വരെ പ്രാബല്യത്തിൽ വരില്ല, എന്നാൽ ചിലതിൽ ഈ വർഷം തന്നെ നടത്താനുമാണ് തീരുമാനം.
ഹെൽസിങ്കി മേഖലയിലെ ചില പ്രദേശങ്ങളിൽ, ജൈവമാലിന്യങ്ങളുടെ ശേഖരണം 2023-ലെ വേനൽക്കാലത്ത് പ്രാബല്യത്തിൽ വരും. 2021-ൽ പുതുക്കിയ EU മാലിന്യ നിയന്ത്രണ പാക്കേജിൻ്റെ ഭാഗമാണ് ഈ മാറ്റം. മാലിന്യത്തിൻ്റെ അളവ് കുറയ്ക്കാനും പുനരുപയോഗം വർദ്ധിപ്പിക്കുവാനുമാണ് ലക്ഷ്യമിടുന്നത്.
You are here