ഞായറാഴ്ച വടക്കുപടിഞ്ഞാറൻ സ്റ്റോക്ക്ഹോമിലെ റിൻകെബ്യുവിൽ(RINKEBY) 30 വയസ്സുള്ള ഒരാളെ വെടിയേറ്റ നിലയിൽ കണ്ടെത്തി. ക്രിമിനൽ പശ്ചാത്തലമുള്ളയാളായിരുന്നു വെടിയേറ്റയാൾ.
ക്രിസ്തുമസ് ദിനത്തിൽ രാവിലെ വെടിവെപ്പ് നടന്നതായി സംശയിക്കുന്ന നിരവധി റിപ്പോർട്ടുകൾ റിൻകെബ്യു പോലീസിന് ലഭിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കണ്ടെത്തി. പരിക്കേറ്റയാൾക്ക് അടിയന്തര ജീവൻ രക്ഷാ ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങിയെന്ന് സ്റ്റോക്ക്ഹോമിലെ പോലീസിൻ്റെ പ്രസ് വക്താവ് തൂവെ ഹേഗ്ഗ് പത്രക്കുറിപ്പിൽ അറിയിച്ചു.
ക്രിമിനൽ ബന്ധങ്ങളുള്ളയാണ് ഇരയെന്നും ഡെത്ത് സ്ക്വാഡ് എന്ന ക്രിമിനൽ ശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പറയപ്പെടുന്നു. അടുത്തിടെ നടന്ന നിരവധി മരണങ്ങളുമായി ഡെത്ത് സ്ക്വാഡിന് ബന്ധമുണ്ട്. സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന് അധികൃതർ സംശയിക്കുന്നു. പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
You are here