റൊവാനിമിയിലെ സോഡങ്കിലാൻതിയെയിൽ നിരവധി വാഹങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. റോഡിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്ന് ലാപ്ലാൻഡിലെ രക്ഷാപ്രവർത്തകർ പറയുന്നു.
റൊവാനിമിയിൽ നിന്ന് വടക്കോട്ട് പോവുകയായിരുന്ന കാർ മഞ്ഞും പൊടിയും നിറഞ്ഞ റോഡിൽ ട്രക്കിനെ മറികടക്കാൻ തുടങ്ങുകയും എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയുമായി രുന്നു.
ട്രക്കിന് പുറകിൽ വന്നിരുന്ന മിനിബസ്സ് അപകടമൊഴിവാക്കാൻ വെട്ടിച്ചതിനെ തുടർന്ന് കുഴിയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന 12 പേരും പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. രണ്ട് കാറുകളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു, അവരെ കൂടുതൽ ചികിത്സയ്ക്കായി ലാപ്ലാൻഡ് സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
12 മണിയോടെയാണ് അപകടത്തെക്കുറിച്ച് പോലീസിന് അറിയിപ്പ് ലഭിച്ചത്. അപ്പൂക്കയ്ക്ക് സമീപം ആർട്ടിക് സർക്കിളിന് വടക്ക് ഉച്ചയോടെയാണ് അപകടം. ക്ലിയറിംഗ് ജോലികൾ കാരണം E75 റോഡ് കുറച്ച് സമയത്തേക്ക് അടച്ചിടേണ്ടി വന്നു, റൊവാനിയെമിയിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.
You are here