ഫിന്നിഷ്കാരുടെ ജീവിതത്തിലെ അവിഭാജ്യഘടകമായ സൗനകൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ജീവനുതന്നെ ഭീഷണിയായേക്കാം. സൗനയിൽ അശ്രദ്ധ മൂലം ഉപേക്ഷിക്കുന്ന പല വസ്തുക്കളും തീപിടുത്തത്തിന് കാരണമാകും.
ഇൻഷുറൻസ് കമ്പനിയായ if അവരുടെ പത്രക്കുറിപ്പിൽ അറിയിച്ച, സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സൗനകൾ വസ്ത്രങ്ങളും ഷൂസുകളും ഉണക്കുന്നതിനും സാധനസാമഗ്രികൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതുമാണ് തീപിടുത്തത്തിന് കാരണമാകുന്നത്.
- സൗന ഹീറ്ററിൽ വീഴുന്ന വസ്ത്രങ്ങളാണ് തീപിടിക്കാനുള്ള ഏറ്റവും സാധാരണയായ കാരണം.
- കുട്ടികളോ വളർത്തുമൃഗങ്ങളോ സാധനങ്ങൾ ഹീറ്ററിലേക്ക് എറിയുന്നതും ഒരു കാരണമാണ്.
- വൈദ്യുതിയുടെ വില കൂടിയതോടെ പലരും സൗനകൾ ഉപയോഗിക്കുന്നത് നിർത്തി അതൊരു സ്റ്റോറേജ് സ്ഥലമായി ഉപയോഗിക്കാൻ തുടങ്ങി.
- ഒരു സ്റ്റോറേജ് സ്ഥലമായിട്ടല്ല സൗന രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റോറേജായി ഉപയോഗിക്കുന്നത് മുമ്പ് ഒരു ഇലക്ട്രീഷ്യൻ്റെ സഹായത്തോടുകൂടി ഹീറ്ററിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കേണ്ടതാണ്.
- വിദഗ്ദ്ധസഹായമില്ലാതെ ഇത് ചെയ്യരുതെന്നും if വാർത്താകുറിപ്പിൽ പറയുന്നു.
ഈ വർഷം ഫിൻലൻഡിൽ 323 സൗന തീപിടിത്തങ്ങളുണ്ടായി.
സൗനയിൽ താമസക്കാർ ഈ വർഷം തടിയിൽ നിർമിച്ച പെട്ടികൾ, വസ്ത്രങ്ങൾ, ടൗവ്വലുകൾ, കടലാസ്, മെഴുകുതിരികൾ, സോസേജുകൾ എന്നിവ വെച്ച് മറന്നുപോയതാണ് പ്രധാന കാരണങ്ങൾ.
ഇൻഷുറൻസ് നിർദ്ദേശങ്ങൾ അനുസരിച്ച് സൗനയിൽ വസ്തുവകകൾ സൂക്ഷിക്കുകയോ ഉണക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് ഇൻഷുറൻസ് കമ്പനി ഓർമ്മിപ്പിക്കുന്നു. നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നത് നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം നൽകാതിരിക്കാനോ കുറയ്ക്കാനോ ഇടയാക്കും.
If- ൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2019-2021 വർഷങ്ങളിൽ പൊള്ളലേറ്റ പരിക്കുകൾക്കു നൽകിയ നഷ്ടപരിഹാരത്തിൻ്റെ നാലിലൊന്ന് സൗനയിൽ സംഭവിച്ച അപകടങ്ങൾക്കാണ്.