റൂബെൻ ഓസ്റ്റ്ലുണ്ടിൻ്റെ ‘ട്രയാംഗിൾ ഓഫ് സാഡ്നെസ്’ ഈ വർഷത്തെ ഓസ്കാർ നാമനിർദേശ പട്ടികയിൽ ഇടംപിടിച്ചു. 95-ാമത് അക്കാദമി അവാർഡുകൾക്കുള്ള നോമിനേഷനുകൾ ഇന്ന് രാവിലെയാണ് അനാവരണം ചെയ്തത്.
സ്വീഡിഷ് സംവിധായകനും എഴുത്തുകാരനുമായ റൂബൻ ഓസ്റ്റ്ലുണ്ടിൻ്റെ “ട്രയാംഗിൾ ഓഫ് സാഡ്നെസ്” ആകെ മൂന്ന് വിഭാഗങ്ങളിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച ചലച്ചിത്രം എന്നീ മൂന്ന് ഓസ്കാർ നാമനിർദേശങ്ങളാണ് ട്രയാംഗിൾ ഓഫ് സാഡ്നസിന് ലഭിച്ചിരിക്കുന്നത്.
മികച്ച സംവിധായകനും മികച്ച ചിത്രത്തിനും ഉൾപ്പെടെ സ്വീഡനിലെ ആദരണീയമായ ഗുൽഡ്ബാഗ് അവാർഡുകളിൽ ആറ് അവാർഡുകൾ ചിത്രം നേടിയിട്ടുണ്ട്. 95-ാമത് അക്കാദമി അവാർഡുകൾ മാർച്ച് 12 ന് ഡോൾബി തിയേറ്ററിൽ നടക്കും.
You are here