പോലീസിലെ ജീവനക്കാരനാണെന്ന് നടിച്ച് ഇരയുടെ ബാങ്ക്, പേയ്മെന്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുന്ന തട്ടിപ്പ് കോളുകൾ ഫിൻലൻഡിൽ വർദ്ധിക്കുന്നു.
സെൻട്രൽ ക്രിമിനൽ പോലീസിൻ്റെ 0295 തുടങ്ങുന്ന ഔദ്യോഗിക നമ്പറിൽ നിന്നാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വരുന്ന കോൾ വ്യാജമാണെന്ന് കെആർപി(കെസ്കുസ് റികോസ് പോലീസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബാങ്ക് പേയ്മെൻറ്റ് കാർഡ് വിവരങ്ങൾ പോലീസ് ഒരിക്കലും ഫോണിൽ ചോദിക്കില്ലെന്ന് കെആർപി മുന്നറിയിപ്പിൽ പറയുന്നു. ഓൺലൈൻ ബാങ്കിംഗ് ക്രെഡൻഷ്യലുകളോ വ്യക്തിഗത വിവരങ്ങളോ ആർക്കും നൽകരുതെന്ന് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നുവെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെ അറിയിക്കുകയും പോലീസിൽ ക്രിമിനൽ റിപ്പോർട്ട് ഫയൽ ചെയ്യാനും മുന്നറിയിപ്പിൽ പറയുന്നു.