ലൈബ്രറി കാർഡ് ഉപയോഗിച്ച് ഒരു ഇലക്ട്രിക് കാർ വീട്ടിലേക്ക് കടമെടുക്കുക എന്ന പുതിയ ആശയവുമായി തുർക്കു സിറ്റി ലൈബ്രറി മുന്നോട്ടു വന്നിരിക്കുന്നു.
മെയ് 8 മുതൽ മെയ് 28 വരെയുള്ള മൂന്നാഴ്ചത്തെ ട്രയലിൽ തുർക്കു സിറ്റി ലൈബ്രറിയിൽ നിന്ന് സാധാരണ വായ്പാ നടപടിക്രമത്തിലൂടെ ഒരു ഇലക്ട്രിക് കാർ കടം വാങ്ങാം
സാങ്കേതിക സമത്വത്തിന് തുല്യ പ്രാധാന്യം നൽകാനും പുതിയ ഓപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ കൂടിയാണ് ലൈബ്രറികൾ ലക്ഷ്യമിടുന്നത് എന്ന് തുർക്കു സിറ്റി ലൈബ്രറി സർവീസസ് ഡയറക്ടർ റെബേക്ക പിൽപ്പുല പറയുന്നു. ഫിൻലൻഡിൽ ആദ്യമായി ഇലക്ട്രോണിക് ലൈബ്രറി ബസ് അവതരിപ്പിച്ചതും തുർക്കു ലൈബ്രറിയാണ്.
തുർക്കു സിറ്റി ലൈബ്രറി സമീപ വർഷങ്ങളിൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ലൈബ്രറി വായ്പാ സംവിധാനത്തിലേക്ക് ഒരു ഇലക്ട്രിക് കാർ ചേർക്കുന്നത് നൂതനമായ ഒരു ആശയമാണ്. തുർക്കു നഗരം 2029-ഓടെ കാർബൺ ന്യൂട്രൽ ആകാൻ പദ്ധതിയിടുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഗതാഗതം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഒരു പുസ്തകം പുറത്തെടുക്കുന്നതിന് സമാനമാണ് കാർ കടമെടുക്കുന്ന പ്രക്രിയയെന്ന് ലൈബ്രറി അധികൃതർ പ്രകാശനത്തിൽ പറഞ്ഞു. ഒരു ലൈബ്രറി കാർഡിന് പുറമേ ഉപഭോക്താക്കൾ ഫിന്നിഷ് ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കേണ്ടതുണ്ട്. ലൈബ്രറി കാർഡ് ഉടമകൾക്ക് പ്രവൃത്തിദിവസങ്ങളിൽ ഒരേസമയം ആറ് മണിക്കൂറും വാരാന്ത്യങ്ങളിൽ നാലര മണിക്കൂറും ലൈബ്രറിയിൽ നിന്ന് പൂർണമായും ഇലക്ട്രിക് ടൊയോട്ട bZ4X കാർ കടം വാങ്ങാം.
ഈ പദ്ധതി ഭാവിയിൽ തുടരുമോ എന്നത് മെയ് 28 ന് ട്രയൽ അവസാനിച്ചതിന് ശേഷം ട്രയലിൻ്റെ ഫലത്തെ ആശ്രയിച്ചിരിക്കുമെന്ന് പിൽപ്പുല പറഞ്ഞു.
You are here